റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വടകര: നിരവധി ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയതു. നാദാപുരം മുടവന്തേരിയിലെ കുഞ്ഞിക്കേണ്ടി അബ്ദുല്ല(60)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയശേഷം വീണ്ടും മോഷണത്തിനിറങ്ങുകയായിരുന്നു. കുറ്റിയാടി സ്‌റ്റേഷന്‍ പരിധിയിലെ നിട്ടൂര്‍ കോറോത്തുചാലില്‍ പരദേവതാ ക്ഷേത്രത്തിലും പയ്യോളി തച്ചംകുന്ന് പറമ്പില്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിലും വടകരയിലെ ഒരു പള്ളിയിലും കണ്ണൂരിലെ വിവിധ അമ്പലം, പള്ളി ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതായി പോലീസ് പറഞ്ഞു.

നിട്ടൂരില്‍ 2021 ഡിസംബര്‍ 25നാണു കവര്‍ച്ച നടത്തിയത്. മോഷണശേഷം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുന്നതിനിടെ പേരാമ്പ്രയില്‍ വച്ചാണ് കുറ്റിയാടി എസ്.ഐ. ഷമീര്‍, റൂറല്‍ എസ്.പി.യുടെ സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സിലെ എസ്.സി.പി.ഒ.: വി.വി. ഷാജി, വി.സി. ബിനീഷ്, ഡിവൈ.എസ്.പി.യുടെ സ്‌പെഷല്‍ സ്‌ക്വാഡിലെ സദാനന്ദന്‍, സിറാജ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം അബ്ദുല്ലയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *