റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒട്ടാവ : 2023 മുതൽ ഓപ്പൺ വർക്ക് പെർമിറ്റ് ഉടമകളുടെ കുടുംബാംഗങ്ങൾക്ക് വർക്ക് പെർമിറ്റ് യോഗ്യത അനുവദിക്കും എന്ന സുപ്രധാന തീരുമാനവുമായി കാനഡ. രാജ്യത്തെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് കാനഡയുടെ സുപ്രധാന നീക്കം.വാർത്താ ഏജൻസിയായ പി ടി ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ മന്ത്രി സീൻ ഫ്രേസർ താൽക്കാലിക വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് വർക്ക് പെർമിറ്റ് നീട്ടുന്നതായി പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്.

കാനഡ കുടുംബാംഗങ്ങൾക്കുള്ള വർക്ക് പെർമിറ്റ് വിപുലീകരിക്കുന്നു എന്നും 2023 മുതൽ അപേക്ഷകന്റെ ഭാര്യമാർക്കും കുട്ടികൾക്കും കാനഡയിൽ ജോലി ചെയ്യാൻ അർഹതയുണ്ടായിരിക്കുമെന്നും ഫ്രേസർ ട്വീറ്റ് ചെയ്തു. കാനഡയിലേക്ക് ഉള്ള പ്രധാന അപേക്ഷകനെ അനുഗമിക്കുന്ന കുടുംബാംഗങ്ങൾക്ക് വർക്ക് പെർമിറ്റിനുള്ള യോഗ്യത വിപുലീകരിക്കുന്നത് തൊഴിലുടമകൾക്ക് ആവശ്യമായ തൊഴിലാളികളെ കണ്ടെത്താൻ സഹായിക്കും എന്നും ഇതിലൂടെ തൊഴിൽ ക്ഷാമം പരിഹരിക്കാൻ സഹായിക്കും എന്നും സീൻ ഫ്രേസർ പത്രക്കുറിപ്പിൽ പറഞ്ഞു.

രാജ്യത്ത് ഉടനീളമുള്ള തൊഴിലുടമകൾ തൊഴിലാളികളുടെ അഭാവമാണ് തങ്ങളുടെ ഏറ്റവും വലിയ തിരിച്ചടി എന്ന് അറിയിച്ചിരുന്നു. നേരത്തെ, പ്രധാന അപേക്ഷകൻ ഉയർന്ന നൈപുണ്യമുള്ള തൊഴിലിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ മാത്രമേ കുടുംബാംഗങ്ങൾക്കും വർക്ക് പെർമിറ്റിന് അർഹതയുണ്ടായിരുന്നുള്ളൂ. എന്നാൽ പുതിയ നടപടിയിലൂടെ തൊഴിൽ വിടവ് നികത്താൻ ആവശ്യമായ തൊഴിലാളികളെ കണ്ടെത്താൻ തൊഴിലുടമകളെ സഹായിക്കും.
.
തൽഫലമായി 200,000 വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് കാനഡയിൽ ജോലി ചെയ്യാൻ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങളെ ഒരുമിച്ച്‌ നിർത്തുന്നതിലൂടെ തൊഴിലാളികളുടെ വൈകാരിക ക്ഷേമം, ശാരീരിക ആരോഗ്യം, സാമ്പത്തിക സ്ഥിരത എന്നിവ മെച്ചപ്പെടുത്താനാണ് കാനഡ ലക്ഷ്യമിടുന്നത്. ഇത് തൊഴിലാളിക്ക് ജോലി സ്ഥലത്ത് ആത്മസംതൃപ്തിയോടെ ജോലി ചെയ്യാൻ സാധിക്കും എന്നും പ്രതീക്ഷിക്കുന്നു എന്ന് ഫ്രേസർ പറഞ്ഞു.

ഇത് കാനഡയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികൾക്കും അവരുടെ തൊഴിലുടമകൾക്കും കൂടുതൽ അവസരം നൽകും. 2023 മുതൽ മൂന്ന് ഘട്ടങ്ങളിൽ ആയാണ് കാനഡയിൽ പദ്ധതി നടപ്പിലാക്കുക. കാനഡയിൽ വിവിധ തൊഴിൽ മേഖലകളിലായി നിരവധി ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *