റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോറിയില്‍ കയറ്റുന്നതിനിടെ ഹിറ്റാച്ചി മറിഞ്ഞു: ജീവനക്കാരന് ദാരുണാന്ത്യം

December 2, 2022 - 8:10 pm

കട്ടപ്പന: ലോറിയിലേക്ക് കയറ്റുന്നതിനിടെ ഹിറ്റാച്ചി മറിഞ്ഞ് ജീവനക്കാരന്‍ മരിച്ചു. ഇടുക്കി വാഴവര കൗന്തിയില്‍ 01/12/2022 രാവിലെ എട്ടോടെയാണ് അപകടം നടന്നത്.തമിഴ്‌നാട്, തേനി, മുതലാക്കംപെട്ടി, സൗത്ത് സ്ട്രീറ്റില്‍, രഞ്ജിത്താണ് (29) മരിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തേയ്ക്ക് ഹിറ്റാച്ചി കൊണ്ടുപോകുന്നതിനായി ലോറിയില്‍ കയറ്റുന്നതിനിടയില്‍ തെന്നിമാറി മറിയുകയായിരുന്നു. ഈ സമയം യന്ത്രത്തിനുള്ളില്‍ ഉണ്ടായിരുന്ന രഞ്ജിത് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഹിറ്റാച്ചിയുടെ അടിയില്‍പ്പെട്ടു.

ഉടനെ തന്നെ മറ്റൊരു മണ്ണുമാന്തി യന്ത്രം എത്തിച്ച് ഹിറ്റാച്ചി ഉയര്‍ത്തിയാണ് കുടുങ്ങിക്കിടന്ന രഞ്ജിത്തിനെ പുറത്തെടുത്തത്. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് കട്ടപ്പനയില്‍ നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് വാഹനത്തില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരപരുക്കായതിനാല്‍ തേനി മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഴവര സ്വദേശിയുടെ ഉടമസ്ഥയിലുള്ള മണ്ണുമാന്തി യന്ത്രമാണ് അപകടത്തില്‍പെട്ടത്. മരിച്ച രഞ്ജിത്ത് വര്‍ഷങ്ങളായി ഹിറ്റാച്ചിയിലെ ജീവനക്കാരനാണ്. കട്ടപ്പന പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *