റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭിന്നശേഷിക്കാരുടെ കലാ-കായിക മേള സംഘടിപ്പിച്ചു

November 30, 2022 - 9:22 pm

കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിക്കാരുടെ കലാ-കായിക മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. മ്യൂസിക് ചെയര്‍, മിഠായി പെറുക്കല്‍, ചിത്രരചന, ലെമണ്‍ സ്പൂണ്‍, സിംഗിള്‍ ഡാന്‍സ് തുടങ്ങിയ ഇനങ്ങളിലായി 15-ഓളം ഭിന്നശേഷിക്കാര്‍ പങ്കെടുത്തു. മാനസിക ഉല്ലാസവും പിന്തുണയും അവരിലുള്ള കലയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മേള സംഘടിപ്പിച്ചതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ മേളയില്‍ പങ്കെടുത്തവര്‍ക്കെല്ലാം പ്രസിഡന്റ് സമ്മാനം വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ രാമചന്ദ്രന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ബി. ഷാജിത, എം. രമ, പഞ്ചായത്തംഗങ്ങളായ ടി. സഞ്ജന, ടി. ഷീല, കെ.പി പ്രീത, സി.സി രമേഷ്, പി.സി രാഹുല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ. രജനി, ബി. നന്ദിനി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വിജയകുമാരി, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *