റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉമ്മിനി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം

November 30, 2022 - 9:20 pm

ഉമ്മിനി ഗവ. ഹൈസ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ക്ലാസ് റൂം കെട്ടിടം എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവിട്ടാണ് ഒന്‍പത് ക്ലാസ് മുറികളുള്ള കെട്ടിടം പൂര്‍ത്തിയാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. പരിപാടിയില്‍ അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ. ഷാബിറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. മോഹനന്‍, എ.ഇ.ഒ പി. അബ്ദുള്‍ ഖാദര്‍, വിദ്യാകരണം കോ-ഓര്‍ഡിനേറ്റര്‍ ടിജയപ്രകാശ്, മലമ്പുഴ ബ്ലോക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. ഗോപകുമാര്‍, പി.ടി.എ പ്രസിഡന്റ് കെ. ജയകൃഷ്ണന്‍, പ്രധാനധ്യാപിക കെ.പി സുജാത, ഡി. സദാശിവന്‍, ടി. രാമാനുജന്‍, സി. ശിവരാമന്‍, വി. ജ്യോതി, എം. സരള, കെ. രേഖ, ദില്‍ഷാഹിനി എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *