റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാലുഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയില്‍

November 28, 2022 - 7:40 pm

മലപ്പുറം: നാലുഗ്രാം ഹെറോയിനുമായി അസം സ്വദേശി വളാഞ്ചേരി പോലീസിന്റെ പിടിയിലായി. ഹഫിജുല്‍ ഇസ്ലാമാണ് (41) പിടിയിലായത്. മലപ്പുറം വളാഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഹെറോയിന്‍ കൊണ്ടുവന്നു ചെറിയ കുപ്പികളിലാക്കിയാണ് വില്‍പ്പന നടത്തുന്നത്. അതിഥിത്തൊഴിലാളികളെ ലക്ഷ്യമിട്ട് അസമില്‍നിന്നു ലഹരിമരുന്ന് എത്തിച്ചുവില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗമാണ് ഇയാള്‍. പിടികൂടിയ പ്രതിക്കെതിരേ എന്‍.ഡി.പി.എസ്. പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *