കൊച്ചി: കവർച്ചാ കേസിലെ പ്രതി കോടതിയിൽ വച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതി എറണാകുളം സ്വദേശി തൻസീറിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൻസീർ അപകടനിലതരണം ചെയ്തതായാണ് റിപ്പോർട്ട്.
2022 നവംബർ 23ന് ഉച്ചയോടൊയാണ് സംഭവം.. കവർച്ചാ കേസിൽ പിടിയിലായി വിയ്യൂർ ജയിലായിരുന്ന ഇയാളെ വിചാരണയ്ക്ക് കൊണ്ടു വന്നപ്പോൾ കോടതിയിൽ വച്ച് ബ്‌ളേഡ് ഉപയോഗിച്ച് കെെ ഞരമ്പ് മുറിക്കുകയായിരുന്നു. ഇയാൾക്ക് ലഹരി ഉപയോഗം ഉണ്ടായിരുന്നയെന്നും സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. എങ്ങനെയാണ് പ്രതിയ്ക്ക് ബ്‌ളേഡ് ലഭിച്ചത് എന്നത് വ്യക്തമല്ല.

