കൊച്ചി : തൃപ്പൂണിത്തുറയിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ഒളിവിലായിരുന്ന അധ്യാപകൻ അറസ്റ്റിൽ. അധ്യാപകൻ കിരണിനെ നാഗർകോവിലിലെ ബന്ധു വീട്ടിൽ നിന്നാണ് പിടികൂടിയത്. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്. 2022 നവംബർ 16നാണ് ഇയാൾ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുമ്പോളാണ് അധ്യാപകൻ കുട്ടിയോട് മോശമായി പെരുമാറിയതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. പട്ടിമറ്റം സ്വദേശിയായ അധ്യാപകനാണ് കിരൺ.
