റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എ.ടി.കെയെ തകര്‍ത്ത് ഗോവ

November 21, 2022 - 12:01 pm

ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മുന്‍ ചാമ്പ്യന്‍ എ.ടി.കെ. മോഹന്‍ ബഗാനെ തകര്‍ത്ത് ഗോവ എഫ്.സി. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-0 ത്തിനാണു ഗോവ ജയിച്ചത്. ആറു കളികളില്‍നിന്നു 12 പോയിന്റ് നേടിയ ഗോവ മൂന്നാം സ്ഥാനത്താണ്. ആറ് കളികളില്‍നിന്നു 10 പോയിന്റ് നേടിയ എ.ടി.കെ. ആറാം സ്ഥാനത്താണ്.
ഒന്‍പതാം സീസണിലെ അടുത്ത മത്സരം 24 നാണ്. 50-ാം മിനിറ്റില്‍ ഐയ്ബാന്‍ഭ ഡോഹ്ലിങ് ആദ്യ ഗോളടിച്ചു. അന്‍വലി എത്തിച്ചു നല്‍കിയ പന്ത് ഡോഹ്ലിങ് വലംകാലനടിയിലൂടെ ലക്ഷ്യത്തിലെത്തിച്ചു. 76-ാം മിനിറ്റില്‍ എഡു ബേഡിയ നല്‍കിയ ക്രോസിനെ €ോസ് റേഞ്ച് ഹെഡറിലൂടെ ഫാറേസ് അര്‍ണൗത് ലീഡ് ഇരട്ടിയാക്കി. കളി തീരാന്‍ എട്ട് മിനിറ്റ് ശേഷിക്കേ നോഹ സദൗയി ലീഡ് മൂന്നാക്കി. അന്‍വര്‍ അലിയാണ് ഇത്തവണയും പന്തെത്തിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *