കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പര്യടനങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് എം പി ശശി തരൂരിന് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ശശി തരൂരിന് അപ്രഖ്യാപിത വിലക്കെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഒരു വിഭാഗം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോട് നടക്കുന്ന തരൂരിന്റെ പരിപാടിയില്‍ പങ്കെടുത്തത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍, വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ഡി സി സി ജനറല്‍ സെക്രട്ടറി ഐ പി രാജേഷ് എന്നിവര്‍ പരിപാടിക്കെത്തി. തരൂര്‍ പങ്കെടുക്കുന്ന ജവഹര്‍ യൂത്ത് ഫൗണ്ടേഷന്‍ പരിപാടിയിലാണ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നത്. ഇന്നു മുതല്‍ 4 ദിവസമാണ് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ തരൂരിന്റെ പര്യടനം നടക്കുന്നത്.അതേ സമയം തരൂരിന്റെ സന്ദര്‍ശനം എം കെ രാഘവന്‍ എം പി ജില്ലാ കമ്മിറ്റിയെ അറിയിച്ചിരുന്നുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ വിഭാഗീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പര്യടനം നടത്തുന്നതെന്ന വാര്‍ത്ത വന്നതില്‍ പലര്‍ക്കും ആശങ്കയുണ്ടെന്നും അതിനാലാണ് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതെന്നുമാണ് ഡിസിസി പ്രസിഡന്റിന്റെ വിശദീകരണം.
റിപ്പോര്‍ട്ട്
ന

