ഷാഹിദ് കപൂര്‍ നായകനാകുന്ന ചിത്രത്തിലൂടെ സംവിധായകൻ റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്.സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിനിമയുടെ ജോലികള്‍ ഈ മാസം 16ന് തുടങ്ങുമെന്നും റോഷന്‍ ആന്‍ഡ്രൂസ് കൂട്ടിച്ചേര്‍ത്തു.
റോഷന്‍ ആന്‍ഡ്രൂസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങിനെ –
കഴിഞ്ഞ 17 വര്‍ഷമായി വിവിധ ജോണറുകളിലുള്ള നല്ല സിനിമകള്‍ ഒരുക്കാനാണ് ശ്രമിക്കുന്നത്.എന്റെ പ്രേക്ഷകര്‍ക്കായി വ്യത്യസ്ത വിഭാഗങ്ങള്‍ പരീക്ഷിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നു! ഞാന്‍ എന്നെത്തന്നെ അപ്‌ഡേറ്റ് ചെയ്തു – എന്നെത്തന്നെ അപ്‌ഗ്രേഡുചെയ്‌ത് വ്യത്യസ്ത തരം ഫിലിം മേക്കിംഗ് നടപ്പിലാക്കി. ഞാന്‍ ഹിറ്റുകളും ശരാശരിയും ഫ്ലോപ്പുകളും ഉണ്ടാക്കി. പക്ഷേ വ്യത്യസ്‌തമായ സിനിമകള്‍ ചെയ്യാനുള്ള ശ്രമം ഒരിക്കലും നിര്‍ത്തിയില്ല. എന്നെ സ്വീകരിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി! ഞാന്‍ ഉടന്‍ മടങ്ങിവരും.
ബോബിയും സഞ്ജയും തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്റെ സംഭാഷണം ഹുസൈൻ ദലാലാണ്.ആര്‍കെഎഫിന്റെ ബാനറില്‍ പ്രമുഖ നിര്‍മ്മാതാവ് സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ നിര്‍വ്വഹിക്കും.