റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടിക്കറ്റെടുക്കാത്തവര്‍ക്കും സ്വാഗതം

November 5, 2022 - 10:50 am

ദോഹ: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റെടുക്കാത്തവര്‍ക്കും രാജ്യത്തെത്താനുള്ള അവസരമൊരുക്കി ഖത്തര്‍. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുന്നതിനു പിന്നാലെ ഡിസംബര്‍ 2 മുതലാണ് ടിക്കറ്റില്ലാത്ത ഫുട്ബോള്‍ പ്രേമികളെ രാജ്യത്തു പ്രവേശിക്കാന്‍ അനുവദിക്കുകയെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ലോകകപ്പിന്റെ അന്തരീക്ഷവും മറ്റു സൗകര്യങ്ങളും ആസ്വദിക്കാനുള്ള അവസരം ഒരുക്കുകയാണു ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് ജാബര്‍ ഹമൗദ് ജാബര്‍ അല്‍ നൂയൗമി പറഞ്ഞു. ഖത്തറിലേക്കു വരാനാഗ്രഹിക്കുന്നവര്‍ ആദ്യം ഹയാ കാര്‍ഡിന് അപേക്ഷിക്കണം. രാജ്യത്തു മാത്രമല്ല ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാനും ഹയാ കാര്‍ഡ് നിര്‍ബന്ധമാണ്. ഹയാ ടു ഖത്തര്‍ 22 എന്ന മൊബൈല്‍ ആപ്പ് വഴിയും ഖത്തര്‍ 2022 വെബ്സൈറ്റ് വഴിയും കാര്‍ഡിന് അപേക്ഷ നല്‍കാം. ഹയാ കാര്‍ഡുള്ളവര്‍ക്ക് അടുത്ത വര്‍ഷം ജനുവരി 23 വരെ ഖത്തറില്‍ താമസം തുടരാം. ഖത്തറിലെ ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ സംബന്ധിച്ച വെബ്സൈറ്റും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കോവിഡ്-19 വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട യാത്രാ വിലക്കുകളും ഖത്തര്‍ പിന്‍വലിച്ചിരുന്നു. ഈ മാസം ഒന്നിനാണ് വിലക്ക് പിന്‍വലിച്ചത്. ഖത്തറിലെത്താന്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമല്ലാതായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *