റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: കാപ്പ ചുമത്തി കണ്ണുരില്‍ നിന്ന് നാടുകടത്തിയ യുവാവിനെ കൊച്ചിയില്‍ ലോഡ്ജില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കതിരൂര്‍ സ്വദേശി കെ. വിഥുനാണ് (29) മരിച്ചത്. കണ്ണൂരില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. മുറിയെടുത്തശേഷം പുറത്തുകാണാതിരുന്നതിനാല്‍ സംശയം തോന്നി വിളിച്ചെങ്കിലും തുറന്നില്ല. പോലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോവന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. നാടുകടത്താന്‍ ഉത്തരവിട്ടത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍നിന്ന് ആറ് മാസത്തേക്ക് തടഞ്ഞു കൊണ്ടായിരുന്നു ഉത്തരവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *