റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിഷ്ണുപ്രിയ വധക്കേസ്: ശ്യാംജിത്തിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും

October 25, 2022 - 10:25 am

കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ഒക്ടോബര്‍ 25ന് കോടതിയില്‍ അപേക്ഷ നല്‍കും. ഞായറാഴ്ച കോടതി അവധിയായതിനാല്‍ തളിപ്പറമ്പ് മുനിസിപ്പല്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ദീപാവലി അവധിയും കഴിഞ്ഞ് ഇന്ന് കോടതി ചേരുമ്പോഴാണ് പ്രതിയെ വിട്ടുകിട്ടാനുള്ള കസ്റ്റഡി അപേക്ഷ കൊടുക്കുക.കസ്റ്റഡിയില്‍ കിട്ടിയ ശേഷം പ്രതിയെ വിഷ്ണുപ്രിയയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.

പ്രതി പിടിയിലായപ്പോള്‍ കൊലക്ക് ഉപയോഗിച്ച ആയുധങ്ങളടക്കം കണ്ടെടുക്കാനായിരുനനു. ഇനി, ചുറ്റിക, കയ്യുറ, മാസ്‌ക്, ഇടിക്കട്ട, സ്‌ക്രൂ ഡ്രൈവര്‍, മുളക് പൊടി എന്നിവ വാങ്ങിയ കടകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തണം. വിഷ്ണുപ്രിയയുടെ പൊന്നാനിയിലെ സുഹൃത്തിന്റെ പ്രാഥമിക മൊഴി കഴിഞ്ഞ ദിവസം പോലീസ് ശേഖരിച്ചിരുന്നു.ഇനി ആവശ്യമെങ്കില്‍ വീണ്ടും മൊഴിയെടുക്കും. വിഷ്ണുപ്രിയയുടെ വീടിനടുത്ത് താമസിക്കുന്ന ഒരാള്‍ ശ്യാംജിത്ത് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടിരുന്നു. അയാളുടെയും മൊഴിയെടുക്കാനാണ് പോലീസ് ഒരുങ്ങുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *