റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബെംഗളൂരു: കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ മരിച്ചു. അരസിക്കെരെ താലൂക്കിലെ ഗാന്ധി നഗറിന് സമീപം ദേശീയ പാത 69 ല്‍15/10/2022 ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും കെഎസ്ആര്‍ടിസി ബസും ലോറിയുമാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ ട്രാവലര്‍, ലോറിക്കും ബസിനുമിടയില്‍ കുടുങ്ങി പൂര്‍ണമായും തകര്‍ന്നു. ദക്ഷിണ കന്നഡ ജില്ലയിലെ ധര്‍മസ്ഥലത്തെ മഞ്ജുനാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരായിരുന്നു ട്രാവലറിലുണ്ടായിരുന്നത്. ലീലാവതി (50), ചൈത്ര (33), സമര്‍ഥ് (10), ഡിംപി (12), തന്‍മയ് (10), ധ്രുവ (2), വന്ദന (20), ദൊഡയ്യ (60), ഭാരതി (50) എന്നിവരാണ് മരിച്ചത്. 14 പേരാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ ഹാസന്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാണാവര പൊലീസ് സംഭവസ്ഥലത്തെത്തി. തുടര്‍ന്ന് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *