ആലപ്പുഴ: ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അവളിടം ക്ലബ്ല് അംഗങ്ങള്‍ക്കായി പേപ്പര്‍ ബാഗ് നിര്‍മാണത്തില്‍ പരിശീലനം നല്‍കി. ഹരിപ്പാട് എ.പി.ജെ. അബ്ദുള്‍ കലാം ലൈബ്രറി ഹാളില്‍ നടന്ന പരിശീലനം യുവജനക്ഷേമ ബോര്‍ഡ് അംഗം എസ്. ദീപു ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ അധ്യക്ഷത വഹിച്ചു. ഹരിപ്പാട് നഗരസഭ കൗണ്‍സിലര്‍ അനസ് എസ്. നസീം മുഖ്യാതിഥിയായി. അവളിടം ക്ലബ്ബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രമ്യ രമണന്‍, നഗരസഭ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എസ്. മനു തുടങ്ങിയവര്‍ സംസാരിച്ചു.
കുടുംബശ്രീ ജില്ല മിഷന്‍ സ്മാര്‍ട്ട് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫാക്കല്‍റ്റികളായ വിമല ഹരിലാല്‍, ശ്രീലത രാജേന്ദ്രന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.



