റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബലാത്സംഗ കേസ് കുറ്റാരോപിതനായ എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എയോട് വിശദീകരണം ആവശ്യപ്പെട്ട് കെ പി സി സി. ഒക്ടോബർ 20നകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് തയാറാകാതിരുന്നാല്‍ നടപടിയുണ്ടാകുമെന്നും കെ പി സി സി നേതൃത്വം വ്യക്തമാക്കി.അതിനിടെ, ബലാത്സംഗ കേസിലെ പ്രധാന സാക്ഷിയെ എല്‍ദോസ് കുന്നപ്പിള്ളില്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിയുയര്‍ന്നു. കേസ് താന്‍ അതിജീവിക്കുമെന്നും നിങ്ങള്‍ അനുഭവിക്കുമെന്നുമുള്ള വാട്‌സാപ്പ് സന്ദേശം അയച്ചതായാണ് പരാതി.’ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നിനക്കും നിന്റെ കുടുംബത്തിനും ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി തരും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കുക. ഞാന്‍ അതിജീവിക്കും. കര്‍ത്താവ് എന്റെ കൂടെയുണ്ടാകും’ എന്നാണ് സന്ദേശത്തിലുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *