റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിജാബ് വിലക്ക്: ഹരജികള്‍ വിശാല ബെഞ്ചിന്

October 13, 2022 - 8:11 pm


ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹരജികളില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഭിന്നവിധി. ഇതോടെ ഹരജികള്‍ വിശാല ബെഞ്ചിന് കൈമാറും. ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിന് വിട്ടു.പത്തു ദിവസം നീണ്ട വാദം കേള്‍ക്കലിന് ശേഷം ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ചാണ് വിഷയത്തില ഭിന്ന വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കര്‍ണാടക ഹൈകോടതി വിധി ശരിവെച്ചപ്പോള്‍ ജസ്റ്റിസ് സുധാംശു ദുലിയ ഹൈകോടതി വിധി റദ്ദാക്കുകയായിരുന്നു.ഹിജാബ് ഇസ്ലാമിന്റെ അനിവാര്യമായ ആചാരമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച 26 അപ്പീലുകളും ജസ്റ്റിസ് ഹേമന്ത് ഗുപ്ത തള്ളുകയും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം അനുവദിക്കുകയും ചെയ്തു. താന്‍ 11 ചോദ്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അപ്പീലുകള്‍ക്കെതിരെ എല്ലാത്തിനും ഉത്തരം നല്‍കിയിട്ടുണ്ടെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു.

എന്നാല്‍ ഹിജാബ് ഇസ്ലാമില്‍ അത്യന്താപേക്ഷിതമായ മതപരമായ ആചാരമാണോ അല്ലയോ എന്ന ആശയം ഈ തര്‍ക്കത്തിന് അത്യന്താപേക്ഷിതമല്ലെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത പറഞ്ഞു. ഹൈക്കോടതി തെറ്റായ പാതയാണ് സ്വീകരിച്ചത്. ഇത് ആത്യന്തികമായി ഭരണഘടനയുടെ 14ഉം 19ഉം അനുഛേദങ്ങളുമായി ബന്ധപ്പെട്ട വ്യക്തിയുടെ തെരഞ്ഞെടുപ്പിനുള്ള അവകാശത്തിന്റെ വിഷയമാണ്. അതില്‍ കൂടുതലുമില്ല, കുറവുമില്ല ജസ്റ്റിസ് ധൂലിയ വ്യക്തമാക്കി. ആകെ കൂടി തന്റെ മനസിലെ വിഷയം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ്. ആ പെണ്‍കുട്ടികളുടെ ജീവിതം നാം മെച്ചപ്പെടുത്തുകയാാണോ? അതാണ് എന്റെ മനസിലെ ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നും യൂനിഫോം നിര്‍ബന്ധമാക്കിയത് മൗലികാവകാശലംഘനമല്ലെന്നുമായിരുന്നു കര്‍ണാടക ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ ദീക്ഷിത്, ജെ.എം. ഖാസി എന്നിവരടങ്ങിയ ഹൈകോടതി വിശാല ബെഞ്ചിന്റെ വിധി. തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. കര്‍ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത് ശരിവെച്ച ഹൈക്കോടതി വിധി ചോദ്യംചെയ്യുന്ന ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *