റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുക്രൈന്‍ പ്രമേയം: റഷ്യക്കെതിരേ ഇന്ത്യയുടെ വീറ്റോ

October 12, 2022 - 8:19 pm

ഐക്യരാഷ്ട്രസംഘടന: യുക്രൈനിലെ നാലു പ്രദേശങ്ങള്‍ മോസ്‌കോ നിയമവിരുദ്ധമായി പിടിച്ചടക്കിയതിനെ അപലപിക്കുന്ന കരട് പ്രമേയം യു.എന്‍. പൊതുസഭയില്‍ അവതരിപ്പിക്കുമ്പോള്‍ രഹസ്യ ബാലറ്റ് ഏര്‍പ്പെടുത്തണമെന്ന റഷ്യയുടെ ആവശ്യത്തെ വീറ്റോ ചെയ്ത് ഇന്ത്യ. പരസ്യ വോട്ടെടുപ്പ് വേണമെന്ന് ഇന്ത്യയടക്കം 107 രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.അല്‍ബേനിയ കൊണ്ടുവന്ന പ്രമേയത്തിന്മേല്‍ 193 അംഗ യു.എന്‍ ജനറല്‍ അസംബ്ലി തിങ്കളാഴ്ചയാണ് വോട്ടിനിട്ടത്. റഷ്യയുടെ നിയമവിരുദ്ധമായ റഫറണ്ടങ്ങള്‍, ഡൊനെറ്റ്സ്‌ക്, കെര്‍സണ്‍, ലുഹാന്‍സ്‌ക്, സപ്പോരിജിയ പ്രദേശങ്ങള്‍ അനധികൃതമായി പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ എന്നിവയെ അപലപിക്കുന്നതാണ് കരട് പ്രമേയം.

രഹസ്യ ബാലറ്റിനുള്ള റഷ്യയുടെ ആഹ്വാനത്തെ അനുകൂലിച്ച് 13 രാജ്യങ്ങള്‍ മാത്രമാണ് വോട്ട് ചെയ്തത്. 39 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. റഷ്യയും െചെനയും വോട്ട് ചെയ്തില്ല.റെക്കോഡഡ് വോട്ടെടുപ്പിനെ അനുകൂലിക്കുന്ന പ്രമേയം അംഗീകരിച്ചതോടെ പൊതുസഭയുടെ പ്രസിഡന്റിന്റെ വിധിക്കെതിരേ റഷ്യ അപ്പീല്‍ നല്‍കി. പിന്നാലെ ഈ അപ്പീലില്‍ വോട്ടെടുപ്പ് നടന്നു. മോസ്‌കോയുടെ വെല്ലുവിളിയെ ഇന്ത്യയുള്‍പ്പെടെ 100 രാജ്യങ്ങള്‍ എതിര്‍ത്തു വോട്ട് ചെയ്തു.റെക്കോര്‍ഡഡ് വോട്ടിനായുള്ള അല്‍ബേനിയയുടെ പ്രമേയം അംഗീകരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നായി പിന്നീട് റഷ്യ. ഇന്ത്യയുള്‍പ്പെടെ 104 രാജ്യങ്ങള്‍ പുനഃപരിശോധനയെ എതിര്‍ത്തു വോട്ട് ചെയ്തു.16 പേര്‍ അനുകൂലിച്ചു. 34 രാജ്യങ്ങള്‍ വിട്ടുനിന്നു. ഇതോടെ പ്രമേയം പുനഃപരിശോധിക്കേണ്ടതില്ലെന്ന് പൊതുസഭ തീരുമാനമെടുക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *