റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ പീഡന കേസില്‍ പരാതിക്കാരിയുടെ മൊഴിയെടുത്തു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയി മര്‍ദിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എംഎല്‍എക്കെതിരെ കേസെടുത്തിരിക്കുന്നത്.

യുവതി നേരത്തെ പൊലീസിനും മജിസ്‌ട്രേറ്റിന് മുന്നിലും പീഡനം സംബന്ധിച്ച് മൊഴി നല്‍കിയിരുന്നു. ഇന്ന്(ഒക്ടോബര്‍ 12) മാധ്യമങ്ങളിലൂടെയും യുവതി ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. കോവളം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഇന്നാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.കോവളം എസ്എച്ച്ഒ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം ഉള്ളതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *