റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാഹിത്യ നൊബേല്‍ ഫ്രഞ്ച് എഴുത്തുകാരി ആനീ എര്‍നുവിന്

October 7, 2022 - 11:24 am

സ്‌റ്റോക്‌ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരി ആനീ എര്‍നുവിന് (82). എര്‍നുവിന്റെ ആത്മ കഥാപരമായ സാഹിത്യ സൃഷ്ടികള്‍ സാമൂഹിക ശാസ്ത്രവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായി നൊബേല്‍ പുരസ്‌കാര സമിതി വിലയിരുത്തി. സാഹിത്യ അധ്യാപികയായ എര്‍നുവിന്റെ മിക്കവാറും കൃതികള്‍ ആത്മകഥാപരമാണ്.

1940 സെപ്റ്റംബര്‍ ഒന്നിന് നോര്‍മണ്ടിയിലെ തൊഴിലാളി കുടുംബത്തിലായിരുന്നു ജനനം. 1974-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ആത്മകഥാപരമായ നോവല്‍ ”ക്ലീന്‍ഡ് ഔട്ട്” ആണ് ആദ്യ കൃതി. എ മാന്‍സ് പ്ലേയ്‌സ്, എ വുമണ്‍സ് സ്‌റ്റോറി, സിംപിള്‍ പാഷന്‍ എന്നിവയാണ് പ്രശസ്തമായ കൃതികള്‍. പിതാവും കഥാകാരിയും തമ്മിലുള്ള ആത്മബന്ധം വിവരിക്കപ്പെടുന്ന ”ലാ പ്ലേസ്” (എ മാന്‍സ് പ്ലേസ്-1984) ഒട്ടനവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു.

”എ വുമണ്‍സ് സ്‌റ്റോറി” ലോസാഞ്ചലസ് െടെംസ് ബുക്കര്‍ പ്രൈസ് പുരസ്‌കാത്തിന്റെ അന്തിമ പട്ടികയിലുമുള്‍പ്പെട്ടു. ”ദ് ഇയേഴ്‌സ്”എന്ന പുസ്തകം 2019 ലെ രാജ്യാന്തര ബുക്കര്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. എര്‍നുവിന്റെ നിരവധി കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സ്വന്തം ഓര്‍മ്മകളെ അവിശ്വസിക്കുന്ന ഓര്‍മ്മക്കുറിപ്പുകാരി എന്നാണ് ആനീ എര്‍നു വിശേഷിപ്പിക്കപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *