റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

1476 കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടിയ കേസിൽ തന്റെ മകൻ ചതിക്കപ്പെട്ടതാണെന്ന് പിതാവ് ടി.പി മൊയ്തീൻ

മലപ്പുറം: മഹാരാഷ്ട്രയിൽ നിന്നും 1476 കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടിയ കേസിൽ അന്വേഷണം നേരിടുന്ന തന്റെ മകൻ ചതിക്കപ്പെട്ടതാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും മലപ്പുറം ഇന്ത്യനൂർ സ്വദേശി മൻസൂറിന്റെ പിതാവ് ടി.പി മൊയ്തീൻ. കഴിഞ്ഞ 15 വർഷത്തോളമായി ദക്ഷിണാഫ്രിക്കയിലാണവൻ. കഴിഞ്ഞമാസം 19 ന് ആണ് നാട്ടിൽ നിന്ന് തിരിച്ചുപോയത്. മൻസൂറിന്റെ കൂടെയുള്ള ഗുജറാത്തി സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ടി.പി മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു.

ലഹരിമരുന്ന് പിടികൂടിയ കേസിൽ കാലടി സ്വദേശി വിജിൻ വർഗീസിനെ ഡി.ആർ.ഐ അറസ്റ്റ് ചെയ്തിരുന്നു. മൻസൂറുമായി ചേർന്ന് പഴ കയറ്റുമതിയുടെ മറവിൽ ലഹരിക്കടത്ത് നടത്തിയെന്നാണ് ഡി.ആർ.ഐ ഉദ്യോഗസ്ഥർ പറയുന്നത്. പഴങ്ങൾ കൊണ്ടുപോവുന്ന ട്രാക്കിൽ നിന്ന് 198 കിലോ ഗ്രാം എം.ഡി.എം.എയും ഒമ്പത് കിലോ കൊക്കെയിനുമായിരുന്നു പിടികൂടിയത്.

മകന് ഇത് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നില്ലെന്നും 2022 ഒക്ടോബർ 2 ഞായറാഴ്ചയാണ് അവൻ വിവരങ്ങൾ അറിഞ്ഞതെന്നും മൻസൂറിന്റെ പിതാവ് ടി.പി മൊയ്തീൻ പറഞ്ഞു. ഭാര്യയുടെ ചികിത്സക്കായിട്ടായിരുന്നു നാട്ടിലെത്തിയത്. ഇതിന് മുമ്പ് ഒരു തരത്തിലുള്ള കേസിലും മറ്റും അവൻ ഉൾപ്പെട്ടിരുന്നില്ലെന്നും തെറ്റ് ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്നും മൊയ്തീൻ പറഞ്ഞു.

ഓസ്‌ട്രേലിയയിലേക്കെന്ന് പറഞ്ഞായിരുന്നു ട്രാവൽസുകാർ മകനെ കൊണ്ടുപോയത്. എന്തൊക്കെയോ പ്രശ്‌നം കൊണ്ട് അങ്ങോട്ട് പോവാൻ പറ്റിയില്ല. പിന്നീടാണ് ദക്ഷിണാഫ്രിക്കയിലേക്ക് പോയതെന്നും പിതാവ് പറഞ്ഞു. പഴത്തിന്റെ ബിസിനാണ് എന്നാണ് പറഞ്ഞതെന്നും പിതാവ് വ്യക്തമാക്കി.

കോവിഡ് കാലത്താണ് അറസ്റ്റിലായ വിജിനും മൻസൂറും പരിചയത്തിലായത്. തുടർന്ന് ഇരുവരും വിദേശത്ത് പോയി പഴം ഇറക്കുമതി വ്യാപാരം ആരംഭിക്കുകയായിരുന്നുവെന്നാണ് ഡി.ആർ.ഐ വ്യക്തമാക്കുന്നത്. ഇതിന്റെ മറവിലായിരുന്നു ലഹരിമരുന്ന് കടത്ത്. കഴിഞ്ഞ ദിവസം പിടിയിലായ ലഹരി മരുന്നുകളെല്ലാം എത്തിച്ചത് ദക്ഷിണാഫ്രിക്കയിൽ നിന്നായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *