റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

“അരുതേ ഞങ്ങൾക്കിനിയിത് താങ്ങാനാവില്ല..”കണ്ണീരുകൊണ്ടൊരു അപേക്ഷയെഴുതി കെഎസ്‌ആർടിസി

കൊച്ചി:. ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്‌ആർടിസി ഹൈക്കോടതിയിൽ ഹർജി നൽകി.5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. 2022 സെപ്തംബർ 23 വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനെതുടർന്നുണ്ടായ അക്രമത്തിൽ 58 ബസുകളാണ് തകർക്കപ്പെട്ടത്. 10 ജീവനക്കാർക്ക് പരിക്കേറ്റു. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് കക്ഷി ചേരാൻ കെഎസ്‌ആർടിസി ഹർജി നൽകിയത്.

കെഎസ്‌ആർടിസിയിൽ ശമ്പളം വൈകിയപ്പോൾ സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നവരാണ് കെഎസ്‌ആർടിസിക്ക് ഭീമമായ നഷ്ടമുണ്ടാക്കിയതെന്ന് ഹർജിയിൽ കുറ്റപ്പെടുത്തി. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഈ ഫോട്ടോകളും ഉൾപ്പെടുത്തിയിട്ടുണ്ട്

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 309 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായ 1404 പേർ അറസ്റ്റിലായി. 834 പേരെ കരുതൽ തടങ്കലിലാക്കിയെന്നും പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 34 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തത്. 28 കേസുകൾ രജിസ്റ്റർ ചെയ്ത കോട്ടയത്ത് 215 പേരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. കണ്ണൂർ സിറ്റിയിൽ മാത്രം 26 കേസുകൾ രജിസ്റ്റർ ചെയ്തു.

ഹർത്താലിൽ ഉണ്ടായ അക്രമത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ ജില്ല, എണ്ണം,അറസ്റ്റ്, കരുതൽ തടങ്കൽ എന്ന ക്രമത്തിൽ -തിരുവനന്തപുരം സിറ്റി – 25, 52, 151, തിരുവനന്തപുരം റൂറൽ – 25, 141, 22,കൊല്ലം സിറ്റി – 27, 169, 13,കൊല്ലം റൂറൽ – 13, 108, 63,പത്തനംതിട്ട – 15, 126, ആലപ്പുഴ – 15, 63, 71,കോട്ടയം – 28, 215, 77,ഇടുക്കി – 4, 16, 3,എറണാകുളം സിറ്റി – 6, 12, 16 ,എറണാകുളം റൂറൽ – 17, 21, 22,തൃശൂർ സിറ്റി – 10, 18, 14,തൃശൂർ റൂറൽ – 9, 10, 10,പാലക്കാട് – 7, 46, 35,മലപ്പുറം – 34, 158, 128, കോഴിക്കോട് സിറ്റി – 18, 26, 21കോഴിക്കോട് റൂറൽ – 8, 14, 23,വയനാട് – 5, 114, 19,കണ്ണൂർ സിറ്റി – 26, 33, 101,കണ്ണൂർ റൂറൽ – 7, 10, 9,കാസർഗോഡ് – 10, 52, 3

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *