റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുപ്പതി ക്ഷേത്രത്തിലേക്ക് 1.02 കോടി രൂപ സംഭാവന ചെയ്ത് മുസ്ലിം ദമ്പതികള്‍

September 22, 2022 - 11:57 am

അമരാവതി: തിരുപ്പതി തിരുമല ക്ഷേത്രത്തിലേക്ക് 1.02 കോടി രൂപ സംഭാവന ചെയ്ത് മുസ്ലിം ദമ്പതികള്‍. ചെന്നൈ സ്വദേശികളായ അബ്ദുല്‍ ഗനിയും നുബിന ബാനുവുമാണ് സംഭാവന നല്‍കിയത്. ടിടിഡി (തിരുമല തിരുപ്പതി ദേവസ്ഥാനം) എക്സിക്യൂട്ടീവ് ഓഫിസര്‍ ധര്‍മ്മ റെഡ്ഡിക്കാണ് ദമ്പതികള്‍ ചെക്ക് കൈമാറിയത്.കൈമാറിയ തുകയില്‍ 15 ലക്ഷം രൂപ അന്നപ്രസാദം ട്രസ്റ്റിനുള്ളതാണ്. ഈ തുക ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് അന്നദാനം നടത്തുന്നതിനായി ചെലവഴിക്കും. ബാക്കി തുകയായ 87 ലക്ഷം രൂപ ശ്രീ പത്മാവതി ഗസ്റ്റ് ഹൗസിലെ അടുക്കളയിലേക്ക് ഫര്‍ണീച്ചറുകളും സാധനങ്ങളും വാങ്ങുന്നതിന് വിനിയോഗിക്കും.കൊവിഡ് മഹാമാരി സമയത്ത് ക്ഷേത്ര പരിസരത്ത് അണുനാശിനി തളിക്കാന്‍ മള്‍ട്ടി-ഡൈമന്‍ഷണല്‍ ട്രാക്ടര്‍ ഘടിപ്പിച്ച സ്‌പ്രേയറും ക്ഷേത്രത്തിലേക്ക് പച്ചക്കറിയെത്തിക്കുന്നതിനുള്ള റഫ്രിജറേറ്റര്‍ ട്രക്കിനായി 35 ലക്ഷം രൂപയും നേരത്തെ അബ്ദുല്‍ ഗനി സംഭാവന ചെയ്തിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *