റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദികള്‍ സ്ഥിരീകരിച്ച് ഐസിസി

September 22, 2022 - 11:47 am

ദുബായ് : 2023, 2025 വര്‍ഷങ്ങളിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനല്‍ വേദികള്‍ സ്ഥിരീകരിച്ച് ഐസിസി. 2021ലെ പ്രഥമ പതിപ്പിന്റെ ഫൈനല്‍ മത്സരത്തിന് ആതിഥേയത്വം വഹിച്ച സതാംപ്ടണിന്റെ പിന്‍ഗാമിയായി ലണ്ടനിലെ രണ്ട് വേദികളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 2023ലെ ഫൈനല്‍ ഓവലിലും 2025ലെ ഫൈനല്‍ ലോര്‍ഡ്സിലും നടക്കുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്.

ഡബ്ല്യുടിസിയുടെ അടുത്ത രണ്ട് സൈക്കിളുകള്‍ക്കായി രണ്ട് ഐതിഹാസിക വേദികള്‍ സ്ഥിരീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഐസിസി ചീഫ് എക്‌സിക്യുട്ടീവ് ജെഫ് അലാര്‍ഡിസ് പറഞ്ഞു. പുരുഷ ചാമ്പ്യന്‍സ് ട്രോഫിയുടെ 2004, 2017 പതിപ്പുകളുടെ ഫൈനല്‍ മത്സരങ്ങള്‍ക്ക് മുമ്പ് ഓവല്‍ ആതിഥേയത്വം വഹിച്ചിട്ടുണ്ടെന്നും ഐസിസി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ലോര്‍ഡ്സിനെയാണ് ആദ്യം വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് സതാംപ്ടണിലേക്ക് മാറ്റുകയായിരുന്നു. ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച ന്യൂസിലാന്‍ഡ് കിരീടം ചൂടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *