തൃശൂർ: അപകടത്തിൽപ്പെട്ട കൊവിഡ് രോഗിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ രണ്ടുമണിക്കൂറോളം . വേലുപാടം സ്വദേശി ജോസിനാണ് അവഗണന നേരിട്ടത്. മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ രോഗിയെ കൊവിഡ് ഐസിയുവിലേക്ക് മാറ്റി.
വാരിയെല്ലിനും കാലിനും പൊട്ടലുള്ള ജോസിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ രണ്ട് മണിക്കൂറോളം ആംബുലൻസിൽ കിടത്തിയെന്നാണ് എന്നാണ് പരാതി ഉയർന്നത്. കൊവിഡ് സ്ഥിരീകരിച്ചതൊടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നിർദ്ദേശിക്കുകയായിരുന്നു. പിന്നാലെ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അഡ്മിറ്റ് ചെയ്യാൻ അധികൃതർ തയ്യാറായില്ല.
ഡോക്ടർമാർ എത്തി രേഖകൾ പരിശോധിച്ചെങ്കിലും മുൻകൂട്ടി വിളിച്ചുപറയാത്തത് എന്തെന്നായിരുന്നു ചോദ്യം. വാരിയെല്ലിനും കാലിനും പൊട്ടലേറ്റ ജോസിനെ ഓക്സിജൻറെ സഹായത്തോടെയാണ് ആംബുലൻസിൽ കിടത്തിയിരുന്നത്. 2022 ഓഗസ്റ്റ് 29 ഞായറാഴ്ചയാണ് ജോസിന് അപകടത്തിൽ പരിക്കേറ്റത്. പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മാധ്യമങ്ങൾ പ്രശ്നം വാർത്തയാക്കിയപ്പോൾ ആശുപത്രി അധികൃതർ ജോസിനെ കൊവിഡ് ഐസിയുവിലേക്ക് മാറ്റി.



