റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചേന്ദമംഗലം പഞ്ചായത്തിൽ ചെണ്ടുമല്ലി പൂക്കാലം വിവിധ വാർഡുകളിൽ വിളവെടുപ്പ് നടന്നു

August 29, 2022 - 10:05 pm

ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പുത്സവം വിവിധ വാർഡുകളിലായി നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

 തെക്കുംപുറത്തുളള സി.എസ് ബൈജുവിന്റെ കൃഷിയിടത്തിലെ ചെണ്ടുമല്ലി കൃഷിയുടേയും, വാടാമല്ലി കൃഷിയുടേയും, ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചെയ്ത പടവലം കൃഷിയുടേയും വിളവെടുപ്പ് ഇതോടൊപ്പം നടന്നു. 
 
കരിമ്പാടം ബിജോയ് പുറത്തുമുറിയുടെ നേതൃത്വത്തിൽ അഞ്ച് യുവ കർഷകർ ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പും ഇതോടൊപ്പം നടന്നു. കരിമ്പാടം ശ്രീവല്ലീശ്വരി ക്ഷേത്രമുറ്റത്ത് ക്ഷേത്രഭാരവാഹികളുടെ നേതൃത്വത്തിൽ ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പും ഉദ്ഘാടനം ചെയ്തു. വടക്കുംപുറത്തുളള ഷൈല ഉണ്ണികൃഷ്ണൻ, ഷീന ഷിജു എന്നിവരുടെ മട്ടുപ്പാവിലും വിളവെടുപ്പ് നടത്തി. 

വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിപ്പി സെബാസ്റ്റ്യൻ, പഞ്ചായത്ത് മെമ്പർമാരായ ലീന വിശ്വൻ, വി. ശ്രീജിത്ത് , ഷൈജ സജീവ്, വി.എൻ മണി, ബബിത ദിലീപ്, നിത സ്റ്റാലിൻ,  ജെൻസി, കൃഷി ഓഫീസർ സൗമ്യ പോൾ, കൃഷി അസിസ്റ്റന്റുമാരായ എ.ജെ സിജി, ആഷിക ഷെറിൻ, കാർഷിക വികസന സമിതി അംഗമായ ടി.ആർ ലാലൻ, കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *