കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്ക 305 സാധനങ്ങളുടെ ഇറക്കുമതി അനിശ്ചിത കാലത്തേക്കു നിരോധിച്ചു. ഇവയില്‍ പാല്‍, തേങ്ങ, അണ്ടിപരിപ്പ്, ചോക്ലേറ്റ്, കുപ്പിവെള്ളം, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഷേവിങ് ക്രീമുകള്‍, ലോഷനുകള്‍, പൂക്കള്‍, അലങ്കാര ചെടികള്‍, വസ്ര്തങ്ങള്‍, വാച്ചുകള്‍, ടെലിഫോണുകള്‍, പ്രഷര്‍ കുക്കര്‍, എസി, സംഗീത ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടും.വിദേശനാണ്യശേഖരത്തില്‍ കൂടുതല്‍ ചോര്‍ച്ച ഉണ്ടാകുന്നതു തടയാനാണ് ശ്രമം. ഇതുവഴി രാജ്യത്തിന്റെ ധനം പുറത്തേക്കൊഴുകുന്നതു പരമാവധി കുറയ്ക്കാണ് ശ്രമിക്കുന്നതെന്ന് ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പ്രസിഡന്റ് റനില്‍ വിക്രമസിംഗ അറിയിച്ചു. ഇറക്കുമതി – കയറ്റുമതി നിയന്ത്രണ നിയമം അനുസരിച്ചാണ് നടപടി. രാജ്യാന്തര നാണ്യനിധിയില്‍ നിന്ന് വായ്പ നേടാനുള്ള ലങ്കയുടെ ശ്രമങ്ങള്‍ തുടരുകയാണ്. ഈ വര്‍ഷം അവസാനത്തോടെ വായ്പ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

