റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം സുരക്ഷാസേന തകര്‍ത്തു. കുഴിബോംബ് സ്ഫോടനത്തില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ നടന്ന കുഴിബോംബ് സ്ഫോടനത്തിന്റെ സി.സി. ടിവി ദൃശ്യം വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.അതിര്‍ത്തിയോടു ചേര്‍ന്ന പുഖാര്‍നി ഗ്രാമത്തിലാണ് തിങ്കളാഴ്ച രാത്രി ഒരു സംഘം ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഒരു ഭീകരന്‍ കുഴിബോംബില്‍ ചവുട്ടിയതോടെ സ്ഫോടനമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് രാവിലെ സൈന്യം നടത്തിയ തെരച്ചിലിലാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പ്രതിരോധ വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *