റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കനത്ത മഴ മിന്നൽ പ്രളയം; വടക്കേ ഇന്ത്യയിലെ മഴക്കെടുതികൾ തുടരുന്നു

August 22, 2022 - 11:29 am

ന്യൂ ഡൽഹി: വടക്കേ ഇന്ത്യയിൽ മഴക്കെടുതികൾ തുടരുന്നു. വിവിധ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം അമ്പത് കടന്നു. മിന്നൽ പ്രളയവും കനത്ത മഴയും ജനജീവിതം താറുമാറാക്കിയ ഹിമാചലിൽ മാത്രം 27 പേർ മരിച്ചു. മഴ ഏറ്റവും ശക്തമായ ശനിയാഴ്ച മാത്രം ഹിമാചലിൽ 21 പേരാണ് മരിച്ചത്. 7 വീടുകൾ തകർന്നു. നൂർപൂർ ഗ്രാമത്തിലാണ് മഴയിൽ വീടുകൾ തകർന്നത്. വീടുകളിൽ ഉണ്ടായിരുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സംസ്ഥാനത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായതിനെ തുടർന്ന് 96 റോഡുകളിൽ ഗതാഗതം നിലച്ചു. ഇവിടം ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

മധ്യപ്രദേശിലും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് 39 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഭോപ്പാൽ, ഉജ്ജയിൻ, ഇൻഡോർ, ഗ്വാളിയോർ, ധാർ, കാർഗോൺ തുടങ്ങി 12 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *