റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സോളാർ പീഡന കേസില്‍ അടൂർ പ്രകാശ്, എ പി അനിൽകുമാർ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. മലപ്പുറത്തും ദില്ലിയിലും വച്ചായിരുന്നു ചോദ്യം ചെയ്യൽ. സോളാർ കേസിലെ പ്രതി നൽകിയ ലൈംഗിക പീഡന പരാതിയിൽ കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. 2012-ൽ മന്ത്രി എ പി അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയിൽ വച്ച് കെ സി വേണുഗോപാൽ പീഡിപ്പിച്ചുവെന്നാണ് സോളാർ കേസിലെ പ്രതിയുടെ പരാതി.

കേസുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐ സംഘം ദില്ലി കേരള ഹൗസ് ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു. സോളാർ പീഡനക്കേസിൽ ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തത്. ഇതിൽ ഹൈബി ഈഡൻ എം പിക്കെതിരായ കേസ് തെളിവുകളില്ലാത്തതിനാൽ സിബിഐ കഴിഞ്ഞ ദിവസം എഴുതി തള്ളിയിരുന്നു. സോളാർ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത ഔദ്യോഗിക വസതിയിലും അതിഥി മന്ദിരങ്ങളിലും വിളിച്ചുവരുത്തി നേതാക്കള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. വലിയ രാഷ്ട്രീയ വിവാദത്തിനിടെ കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സര്‍ക്കാരാണ് കേസ് സിബിഐക്ക് വിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *