മൂന്നാർ: വട്ടവടയിൽ ഉരുൾപൊട്ടൽ തുടരുന്നു. വട്ടവട പഴത്തോട്ടം മേഖലയ്ക്ക് ഇടയിൽ വലിയ രീതിയിൽ ഉരുൾപ്പൊട്ടി മരങ്ങളും വലിയ പാറക്കലടക്കം റോഡിൽ പതിച്ച് പഴത്തോട്ടം മേഖല ഒറ്റപ്പെട്ട അവസ്ഥയാണ്.ഇതുവഴിയുള്ള ഗാതഗതത്തിന് ജില്ലാഭരണകൂടം നിരോധനം എർപ്പെടുത്തിയിട്ടുണ്ട്. ഉരുൾപ്പൊട്ടിയ ഭാഗത്ത്കുടി ശക്തമായി വെള്ളം ഒഴുകുന്നതിനാൽ ഗതാഗതം പുനസ്ഥാപിക്കാൻ വൈകുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഈ മേഖലയിൽ ആൾ താമസമില്ലാത്തത് വലിയ ദുരന്തം ഒഴിവായി . കഴിഞ്ഞ ദിവസവും വട്ടവട മേഖലയിൽ കൃഷി ഭൂമിയടക്കം ഇടിഞ്ഞ് താഴ്ന്നിരുന്നു.
ഇതിനിടെ ഇടുക്കി വെള്ളത്തൂവൽ ശല്യാംപാറ പണ്ടാരപ്പടിയിൽ ഉരുൾപൊട്ടൽ ഉണ്ടായി . ഒരു വീട് ഭാഗികമായി തകർന്നു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ ആളപകടം ഒഴിവായി. വീട്ടു മുറ്റത്ത് ഉണ്ടായിരുന്ന ബൈക്ക് മണ്ണിനടിയിലായി. അർധരാത്രിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത് ഉരുൾപൊട്ടലിനെ തുടർന്ന് തടസ്സപ്പെട്ട വെള്ളത്തൂവൽ കല്ലാർകുട്ടി റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു



