തിരുവനന്തപുരം: ആശങ്ക വേണ്ട,കൂടെയുണ്ട് കോൺഗ്രസ് എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ് പ്രവർത്തകർക്ക് നിയമസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെപിസിസി ലീഗൽ എയ്ഡ് കമ്മിറ്റി. സമരങ്ങളിൽ പങ്കെടുത്ത് നിരവധി കേസുകളിൽ ഉൾപ്പെട്ട് പ്രയാസം അനുഭവിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ മുഴുവൻ കേസുകളും ഏറ്റെടുമെന്ന് കെ പി സി സി.പ്രഖ്യാപിച്ചു. ഇതിൻറെ ഭാഗമായി 13 – 8 – 22 ൽ നടക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായി പിഴയടച്ച് കേസിന്റെ തുടർനടപടികൾ അവസാനിപ്പിക്കാൻ സമൻസ് കിട്ടിയ എല്ലാ കോൺഗ്രസ് പ്രവർത്തകരും കെ പി സി സി ലീഗൽ എയ്ഡ് കമ്മിറ്റിയെ അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
വാർത്താക്കുറിപ്പ അങ്ങനെ :- വിവിധ ജനകീയ സമരങ്ങളിൽ പങ്കെടുത്ത് നിരവധി കേസുകളിൽ ഉൾപ്പെട്ട് പ്രയാസം അനുഭവിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ മുഴുവൻ കേസുകളും ഏറ്റെടുക്കക എന്ന മഹത്തായ ലക്ഷ്യം കെപിസിസി നടപ്പാക്കും. ഇതിൻറെ ഭാഗമായി 13 – 8 – 22 ൽ നടക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായി പിഴയടച്ച് കേസിന്റെ തുടർനടപടികൾ അവസാനിപ്പിക്കാൻ സമൻസ് കിട്ടിയ എല്ലാ കോൺഗ്രസ് പ്രവർത്തകരും കെപിസിസി ലീഗൽ എയ്ഡ് കമ്മിറ്റിയെ അടിയന്തരമായി ബന്ധപ്പെടണം ലീഗൽ എയ്ഡ് കമ്മിറ്റി ചെയർമാൻ അഡ്വ.ചന്ദ്രശേഖരന്റെ 9446805388 എന്ന ഫോൺ നമ്പരിരോ advchandranlekshmi@yahoo.co.in എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടേണ്ടതാണ്.
അതേസമയം 2022 ആഗസ്റ്റ് 5ന് കോൺഗ്രസ് നടത്താനിരുന്ന രാജ്ഭവൻ ഉപരോധവും അറസ്റ്റ് വരിക്കലും മാറ്റിവെച്ചതായും കെ പി സി സി അറിയിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്‌നിപഥ് പദ്ധതി, അവശ്യസാധനങ്ങളുടെ മേൽ ഏർപ്പെടുത്തിയ ജി എസ് ടി തുടങ്ങി കേന്ദ്ര സർക്കാരിൻറെ ജനദ്രോഹ നടപടികൾക്കെതിരെ ആഗസ്റ്റ് 5ന് എ ഐ സി സി ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കെ പി സി സിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന രാജ്ഭവൻ ഉപരോധവും ബ്ലോക്ക്, ജില്ലാ ആസ്ഥാന തലത്തിൽ അന്നേ ദിവസം നടത്താനിരുന്ന അറസ്റ്റ് വരിക്കൽ ഉൾപ്പെടെ എല്ലാ പ്രതിഷേധ സമരങ്ങളും കേരളത്തിലെ അതിശക്തമായ മഴയും കാലാവസ്ഥാ വ്യതിയാനവും മൂലം മാറ്റിവെച്ചതായാണ് കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചത്




