റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്യാറ്റ് 2022 (കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്) നവംബര്‍ 27ന് നടക്കും

August 1, 2022 - 12:35 pm

ബംഗളൂരു: ദേശീയതല പ്രവേശന പരീക്ഷയായ ക്യാറ്റ് 2022 (കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്) നവംബര്‍ 27ന് നടക്കും. ഐ ഐ എമ്മുകളിലും രാജ്യത്തുടനീളമുള്ള ബി-സ്‌കൂളുകളിലും മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആഗസ്റ്റ് മൂന്നു മുതല്‍ ആരംഭിക്കും. ഇക്കൊല്ലത്തെ പരീക്ഷ നടത്തുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്-ബാംഗ്ലൂര്‍ ആണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. 100 മാര്‍ക്കിന്റെ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളും വെര്‍ബല്‍ എബിലിറ്റി റീഡിങ്, കോംപ്രിഹെന്‍ഷന്‍, ഡാറ്റ ഇന്റര്‍പ്രെട്ടേഷന്‍, ലോജിസ്റ്റിക്കല്‍ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളുമായി മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് പരീക്ഷ. ഒക്ടോബര്‍ 27 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ നടപടികള്‍ സെപ്റ്റംബര്‍ 14 വൈകീട്ട് അഞ്ചു മണിയോടെ അവസാനിക്കും.

അഹമ്മദാബാദ്, അമൃത്സര്‍, ബാംഗ്ലൂര്‍, ബോധ് ഗയ, കല്‍ക്കട്ട, ഇന്‍ഡോര്‍, ജമ്മു, കാശിപൂര്‍, കോഴിക്കോട്, ലഖ്നോ, നാഗ്പൂര്‍, റായ്പൂര്‍, റാഞ്ചി, റോഹ്തക്, സമ്പല്‍പൂര്‍, ഷില്ലോങ്, സിര്‍മൗര്‍, തിരുച്ചിറപ്പള്ളി, ഉദയ്പൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലെ ഐ ഐ എമ്മുകളില്‍ ബിരുദാനന്തര ബിരുദ, സഹ മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് കാറ്റ് അനിവാര്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *