റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോമൺവെൽത്ത് ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയ ഇന്ത്യയുടെ മീരാഭായ് ചനുവിന് ചനുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

July 31, 2022 - 7:11 am

ബ‍ർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യസ്വർണം നേടിയ ഭാരദ്വേഹക മീരാഭായ് ചനുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് പ്രധാനമന്ത്രി ചനുവിനെ അഭിനന്ദിച്ചത്. അസാമാന്യ പ്രകടനത്തിലൂടെ ചനു ഒരിക്കൽ കൂടി രാജ്യത്തിൻറെ അഭിമാനമായെന്നും ഗെയിംസ് റെക്കോർഡോടെ ചനു സ്വർണം നേടിയതിൽ സന്തോഷമുണ്ടെന്നും പറഞ്ഞ പ്രധാനമന്ത്രി, ചനുവിൻറെ നേട്ടം വളർന്നുവരുന്ന കായിക താരങ്ങൾക്ക് പ്രചോദനമാണെന്നും ട്വിറ്ററിൽ കുറിച്ചു

വനിതകളുടെ ഭാരദ്വേഹനത്തിൽ 49 കിലോ ഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ മീരാഭായ് ചനു ഗെയിംസ് റെക്കോർഡോടെ സ്വർണം നേടി. സ്നാച്ചിൽ 84 കിലോ ഉയർത്തി മത്സരം തുടങ്ങിയ മിരാഭായ് തൻറെ രണ്ടാം ശ്രമത്തിൽ 88 കിലോ ഗ്രാം ഉയർത്തിയാണ് ഗെയിംസ് റെക്കോർഡിട്ടത്. ക്ലീൻ ആൻഡ് ജർക്കിൽ മൂന്നാം ശ്രമത്തിൽ 113 കിലോ ഉയർത്തിയ ചനു ആകെ 201 കിലോ ഉയർത്തിയാണ് സ്വർണം സ്വന്തമാക്കിയത്.

ക്ലീൻ ആൻഡ് ജർക്കിലെ ആദ്യ ശ്രമത്തിൽ 109 കിലോ ഉയർത്തിയപ്പോൾ തന്നെ ആകെ 197 കിലോയുമായി രണ്ട് ശ്രമങ്ങൾ ബാക്കിയിരിക്കെ തന്നെ ചനു സ്വർണം ഉറപ്പിച്ചിരുന്നു. കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. ഗെയിംസിൻറെ രണ്ടാം ദിനത്തിൽ ഭാരദ്വേഹനത്തിൽ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. നേരത്തെ പുരുഷ വിഭാഗം 55 കിലോ നിഭാഗത്തിൽ സങ്കേത് സാർഗർ വെള്ളിയും 61 കിലോ ഗ്രാം വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.

സ്നാച്ചിൽ ആദ്യ ശ്രമത്തിൽ 86ഉം രണ്ടാം ശ്രമത്തിൽ 88ഉം കിലോ ഗ്രാം ഉയർത്തിയശേഷം 90 കിലോ ഗ്രാം ഉയർത്താനുള്ള മൂന്നാം ശ്രമം പരാജയപ്പെട്ടെങ്കിലും അപ്പോഴേക്കും എതിരാളികളെക്കാൾ 12 കിലോ ഗ്രാമിൻറെ ലീഡുമായി ടോക്കിയോ ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവുകൂടിയായ ചനു എതിരാളികളേക്കാൾ ബദുദൂരം മുന്നിലെത്തിയിരുന്നു. 2018ലെ കോമൺവെൽത്ത് ഗെയിംസിലും മീരാഭായ് ഇതേ വിഭാഗത്തിൽ സ്വർണം നേടിയിരുന്നു. ക്ലീൻ ആൻഡ് ജെ‍ർക്കിൽ 207 കിലോ ഉയർത്തിയ മീരാഭായിയുടെ പേരിൽ തന്നെയാണ് ഈ വിഭാഗത്തിലെ ലോക റെക്കോർഡും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *