റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗളൂരു: വര്‍ഗീയ ശക്തികളെ നേരിടാന്‍ ഏറ്റുമുട്ടലുകളുടെ കാര്യത്തിലടക്കം ഉത്തര്‍പ്രദേശിനേക്കാള്‍ അഞ്ചു ചുവട് മുന്നോട്ടു പോകുമെന്ന് കര്‍ണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണ്‍.സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍, ആവശ്യമെങ്കില്‍ കുറ്റവാളികളെ നേരിടാന്‍ യു.പിയിലെ യോഗി ആദിത്യനാഥ് മോഡല്‍ നടപ്പാക്കുമെന്നു മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതക കേസ് അന്വേഷണം എന്‍.ഐ.എക്കു കൈമാറാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. കേസിന്റെ സ്വഭാവം പരിഗണിച്ചാണിതെന്നു മുഖ്യമന്ത്രി അറിയിച്ചു.ചൊവ്വാഴ്ച രാത്രിയാണ് ദക്ഷിണ കന്നഡ ജില്ലയിലെ തന്റെ കടയ്ക്ക് മുന്നില്‍വച്ച് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. കേസില്‍ ഷാക്കിര്‍, മുഹമ്മദ് ഷഫീഖ് എന്നീ രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കേരള അതിര്‍ത്തിക്ക് സമീപം ബെള്ളാരയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
കുറ്റക്കാര്‍ അറസ്റ്റിലാകണം.

എന്നാല്‍, ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നാണ് നമ്മുടെ പ്രവര്‍ത്തകരും ജനങ്ങളും ആഗ്രഹിക്കുന്നത്. നടപടിയുണ്ടാകണം. കുറ്റവാളികളെ പിടികൂടണം. അതിന് ഏറ്റുമുട്ടല്‍ വേണ്ടിവന്നാല്‍ ഉത്തര്‍പ്രദേശിനേക്കാള്‍ അഞ്ചു ചുവട് മുന്നോട്ടുപോകും. നമ്മള്‍ യു.പിയേക്കാള്‍ മികച്ച മാതൃക മുന്നോട്ടുവയ്ക്കും. കര്‍ണാടക ഒരു പുരോഗമന, മാതൃകാ സംസ്ഥാനമാണ്. നമുക്ക് ആരെയും പിന്തുടരേണ്ട കാര്യമില്ല.” -അശ്വത് നാരായണ്‍ പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ട പ്രവീണിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി ബസവരാജ് ബൊെമ്മ 25 ലക്ഷം രൂപയുടെ ധനസഹായം കുടുംബത്തിനു െകെമാറി. കുറ്റവാളികള്‍ക്കു കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ യൂണിറ്റ് കര്‍ണാടകയില്‍ സ്ഥാപിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ, ഹിന്ദു പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ബൊമ്മെ സര്‍ക്കാര്‍ പരാജയപ്പെട്ടതായി വിവിധ െഹെന്ദവ സംഘടനകള്‍ ആരോപിച്ചു.

സര്‍ക്കാരിനെതിരേ ബി.ജെ.പിക്കുള്ളിലും വലിയ വിമര്‍ശനമാണ് ഉയരുന്നത്. നൂപുര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ ഉദയ്പുരില്‍ കൊല്ലപ്പെട്ട കനയ്യ ലാലിനെ പിന്തുണച്ച് പ്രവീണ്‍ നെട്ടാരു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകമെന്നാണ് ബി.ജെ.പി. ആരോപിക്കുന്നത്. ബസവരാജ് ബൊമ്മെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളും റദ്ദാക്കിയിരുന്നു. സംഘര്‍ഷാവസ്ഥയ്ക്കിടെ കഴിഞ്ഞ ദിവസം രാത്രി ഉഡുപ്പി സൂറത്കലില്‍ ഫാസില്‍ എന്ന യുവാവിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം കൊലപ്പെടുത്തിയിരുന്നു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *