റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബില്‍ ഗേറ്റ്സിനെ പിന്തള്ളി ലോകത്തെ നാലാമത്തെ സമ്പന്നനായി ഗൗതം അദാനി

July 21, 2022 - 8:26 pm

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ പിന്തള്ളി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി ലോകത്തിലെ നാലാമത്തെ സമ്പന്നനായി. 115.5 കോടി ഡോളറാണ് അറുപതുകാരനായ അദാനിയുടെ ആസ്തി. ബില്‍ ഗേറ്റ്സിന്റെ ആസ്തി 104.6 കോടി ഡോളറാണ്.

90 കോടി ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനി പട്ടികയില്‍ പത്താം സ്ഥാനത്താണ്. ട്വിറ്റര്‍ വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് വിവാദത്തിലായ ടെസ്ല, സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് 235.8 കോടി ഡോളറുമായി പട്ടികയില്‍ ഒന്നാമതെത്തി.കഴിഞ്ഞ പത്ത് വര്‍ഷമായി അദാനി ഗ്രൂപ്പ് ചെയര്‍മാനായ ഗൗതം അദാനി തന്റെ ചെറുകിട വ്യവസായം തുറമുഖങ്ങള്‍, ഖനികള്‍, ഹരിത ഊര്‍ജം എന്നിവയിലേക്ക് വ്യാപിപ്പിച്ചതോടെയാണ് ശ്രദ്ധേയനായത്. അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ഗൗതം അദാനി മാറിയെന്ന് ബ്ലൂംബെര്‍ഗ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.മൂന്ന് വര്‍ഷം കൊണ്ട് ഏഴ് എയര്‍പോര്‍ട്ടുകളുടെയും ഇന്ത്യയുടെ നാലിലൊന്ന് എയര്‍ ട്രാഫിക്കിന്റെയും നിയന്ത്രണം അദാനി സ്വന്തമാക്കി. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍, പവര്‍ ജനറേറ്റര്‍, നോണ്‍-സ്റ്റേറ്റ് സെക്റിലെ സിറ്റി ഗ്യാസ് റീട്ടെയിലര്‍ എന്നിവ അദാനി ഗ്രൂപ്പിനുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *