റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം പദ്ധതി; വടുവുകോട് ബ്ലോക്കിൽ കൃഷി ആരംഭിച്ചത് 1.79 ഹെക്ടറിൽ

July 19, 2022 - 9:27 pm

കൃഷി വകുപ്പിന്റെ “ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം” പദ്ധതിയുടെ ഭാഗമായി വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചത് 1.79 ഹെക്ടർ കൃഷി. ഇതിൽ 1.59 ഹെക്ടറിൽ പച്ചക്കറി കൃഷി തുടങ്ങിയപ്പോൾ 50 സെന്റ് സ്ഥലത്ത് വൻപയറാണ് കൃഷി ചെയ്യുന്നത്. 

ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിലും ഒരു കൃഷിയിടം വീതമാണ് നിലവിൽ പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. അതാത് ഗ്രാമ പഞ്ചായത്ത് അധികൃതരും കൃഷി ഭവനുകളും ചേർന്നാണ് ഇതിനായി സ്ഥലം കണ്ടെത്തി നൽകിയത്. 

തിരുവാണിയൂർ പഞ്ചായത്തിലാണ് പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ കൃഷി ആരംഭിച്ചത്. ഇവിടെ ഒരു ഹെക്ടറിൽ പച്ചക്കറി കൃഷിയാണ് ചെയ്യുന്നത്. മഴുവന്നൂർ, ഐക്കരനാട് പഞ്ചായത്തുകളിൽ 50 സെന്റ് വീതവും വടവുകോട് – പുത്തൻകുരിശ് പഞ്ചായത്തുകളിലായി 25 സെന്റ് സ്ഥലത്തും പച്ചക്കറി കൃഷി ആരംഭിച്ചപ്പോൾ പൂത്തൃക്ക പഞ്ചായത്തിൽ 21 സെന്റിൽ വെണ്ടയും കുന്നത്തുനാട് പഞ്ചായത്തിൽ 50 സെന്റ് വൻപയറുമാണ് കൃഷി ചെയ്യുന്നത്. 

സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി നടത്തുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പ്രചാരണാർത്ഥമാണ് ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം പരിപാടി നടത്തുന്നത്. ജില്ലയിലാകെ 29.4 ഹെക്ടർ സ്ഥലത്താണ് ഇതിന്റെ ഭാഗമായി കൃഷി തുടങ്ങിയത്.  

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ നൂറുമേനി പ്രകടനമാണ് വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പരിധി ഉൾപ്പെടുന്ന കൃഷി വകുപ്പിന്റെ പൂത്തൃക്ക ബ്ലോക്ക് കാഴ്ചവെക്കുന്നത്. മൂന്ന് മാസം കൊണ്ട് 77 ഹെക്ടർ സ്ഥലത്താണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചത്. 2270 വ്യക്തികളും 91 കാർഷിക സംഘങ്ങളും പദ്ധതിയുടെ ഭാഗമായി. കൃഷിക്ക് ആവശ്യമായി തൈകളും വളവും മറ്റ് സാങ്കതിക സഹായങ്ങളും നൽകി കൃഷി വകുപ്പും ഒപ്പം തന്നെയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *