റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലഹരി വിമുക്ത പ്രവർത്തനങ്ങൾ വ്യാപകമാക്കും

July 18, 2022 - 8:55 pm

ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഹരി വിമുക്ത പ്രവർത്തനങ്ങൾ വ്യാപകമാക്കാൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന ‘വിമുക്തി’ അവലോകന യോഗത്തിൽ തീരുമാനമായി. ബ്ലോക്ക്‌ പഞ്ചായത്ത്‌തലത്തിൽ എക്സൈസ് റേഞ്ച് ഓഫീസർമാരുടെ നേതൃത്വത്തിൽ വിമുക്തി പ്രവർത്തനങ്ങൾ നടത്തും. അതിനായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കാനും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർദേശം നൽകി.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാർഡ്തലത്തിലും ലഹരി വിമുക്ത കമ്മിറ്റികൾ പുന:രുജ്ജീവിപ്പിക്കും. സ്കൂളുകളിൽ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്, എൻ.സി.സി അംഗങ്ങളെ വിമുക്തി പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തും. ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ നിയമ നടപടികൾ ശക്തിപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു.

പെരുമ്പാവൂർ മുൻസിപ്പൽ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.വി ഏലിയാസ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *