റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കനത്ത മഴ : കാസർകോട് ജില്ലയിൽ കോളേജുകൾ ഒഴികെയുളള വിദ്യാഭ്യാസസ്ഥാ പനങ്ങൾക്ക് 2022 ജൂലൈ 11 ന് അവധി പ്രഖ്യാപിച്ചു

July 11, 2022 - 5:57 am

കാസർകോട് : വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. നാല് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കാസർകോട് ജില്ലയിൽ മഴ ശക്തമാണ്. ജലാശയങ്ങൾ കരകവിഞ്ഞൊഴുകി. 2022 ജൂലൈ 11 തിങ്കൾ ജില്ലയിലെ അങ്കണവാടികൾക്കും എല്ലാ സ്ക്കൂളുകൾക്കും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച എസ്എസ്എൽസി സേ പരീക്ഷ ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

തെക്കൻ ഒഡിഷക്കും മുകളിലായുള്ള ന്യൂനമർദ്ദവും ഗുജറാത്ത്‌ തീരം മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന ന്യുന മർദ്ദ പാത്തിയുമാണ് കാലവര്ഷക്കാറ്റുകളെ ശക്തമാക്കുന്നത്. രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *