റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജില്ലയിൽ തൊഴിലുറപ്പ് ഓംബുഡ്സ്മാൻ സിറ്റിംഗുകൾ നടത്തുന്നു

July 8, 2022 - 8:22 pm

ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ വിവിധ ദിവസങ്ങളിൽ സിറ്റിംഗ് നടത്തുന്നു. ജൂലൈ 13,16,20,22,25,27,29,30 തീയതികളിൽ ഹെഡ് ക്വാർട്ടേഴ്സിൽ സിറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്. 12- കോതമംഗലം കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്, 14- പറവൂർ ഏഴിക്കര ഗ്രാമ പഞ്ചായത്ത്, 15- വൈപ്പിൻ നായരമ്പലം ഗ്രാമപഞ്ചായത്ത്, 19- മൂവാറ്റുപുഴ ആയവന ഗ്രാമ പഞ്ചായത്ത്, 21- കോതമംഗലം നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത്, 23- കൂവപ്പടി അശമന്നൂർ ഗ്രാമ പഞ്ചായത്ത്, 26- വാഴക്കുളം എന്നിവിടങ്ങളിലും സിറ്റിംഗുകളും ഹിയറിംഗുകളും നടത്തും.

 തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, അവയുടെ ഗുണഭോക്താക്കൾക്കോ, പൊതുജനത്തിനോ, മറ്റ് അനുബന്ധ കക്ഷികൾക്കോ എന്തെങ്കിലും പരാതികളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ സിറ്റിംഗുകളിൽ  ഓംബുഡ്സ്മാന് നേരിട്ട് നൽകുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. 

എല്ലാ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ജില്ലയിലെ തൊഴിലുറപ്പ് ഓംബുഡ്സ്മാന്റെ പേരും മേൽവിലാസവും ബന്ധപ്പെടാനുള്ള നമ്പരും, ഔദ്യോഗിക മേൽവിലാസവും സഹിതം മലയാളത്തിൽ എഴുതിയ ബോർഡ് പ്രദർശിപ്പിച്ചിരിക്കണമെന്നും സിറ്റിംഗുകളും ഹിയറിംഗുകളും നടക്കുന്ന അതാതു ബ്ലോക്ക് പഞ്ചായത്തിലെ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ, സെക്രട്ടറി തുടങ്ങിയ ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും, തൊഴിലുറപ്പ് ഉദ്യോഗസ്ഥരും നിർബന്ധമായും ഹാജരായിരിക്കണമെന്നും ഓംബുഡ്സ്മാൻ അറിയിച്ചു.

ബ്ലോക്കുകളിൽ സിറ്റിംഗ് ഉള്ള ദിവസങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഒന്നോ രണ്ടോ തൊഴിലുറപ്പ് പദ്ധതികളും ഓംബുഡ്സ്മാൻ സന്ദർശിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *