റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉദയ്പൂര്‍ കൊല: പ്രതികള്‍ക്ക് ഒരുവിഭാഗം അഭിഭാഷകരുടെ ആക്രമണം

July 3, 2022 - 10:34 am

ജയ്പൂര്‍: ഉദയ്പൂര്‍ കൊലപാതക കേസിലെ പ്രതികള്‍ക്ക് നേരെ ഒരുവിഭാഗം അഭിഭാഷകരുടെ ആക്രമണം. പ്രതികളെ ജയ്പൂര്‍ കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുപോകുമ്പോഴാണ് ആക്രമണമുണ്ടായത്. പാകിസ്താന്‍ തുലയട്ടെയെന്ന മുദ്രവാക്യം വിളികളോടെയായിരുന്നു ആക്രമണം. പോലീസ് ഏറെ പണിപ്പെട്ടാണ് പ്രതികളെ വാഹനത്തില്‍ കയറ്റിയത്. കനയ്യലാല്‍ വധക്കേസിലെ പ്രതികളായ റിയാസ് അക്തരി, ഗൗസ് മുഹമ്മദ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.അതേ സമയം പ്രതികളെ കോടതി 10 ദിവസത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. ഉദയ്പൂരിലെ ധന്മണ്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ക്രൂര കൊലപാതകം അരങ്ങേറിയത്. പ്രവാചകനിന്ദ നടത്തിയതിനെ തുടര്‍ന്ന് ബി ജെ പി സസ്പെന്‍ഡ് ചെയ്ത നൂപുര്‍ ശര്‍മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടെന്നാരോപിച്ചാണ് തയ്യല്‍ക്കാരനായ കനയ്യലാലിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *