റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്

July 1, 2022 - 8:16 pm

ഛണ്ഡിഗഢ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്. കോണ്‍ഗ്രസ് വിട്ട ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ചികില്‍സയ്ക്കായി ഇപ്പോള്‍ ലണ്ടനിലുള്ള ക്യാപ്റ്റന്‍ തിരിച്ചെത്തിയാല്‍ ലയനം നടക്കും. അടുത്തയാഴ്ച അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയ ശേഷം ബിജെപിയില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. പുറത്തെ ശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുന്ന അമരീന്ദറുമായി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു.കഴിഞ്ഞ വര്‍ഷം പഞ്ചാബില്‍ രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെയായിരുന്നു എട്ടുമാസം മുമ്പ് ക്യാപ്റ്റന്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് കോണ്‍ഗ്രസില്‍ നിന്നും വിട്ടത്. തുടര്‍ന്ന് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് രൂപം നല്‍കി. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് അമരീന്ദറിന്റെ പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പട്യാല സീറ്റില്‍ നിന്ന് മല്‍സരിച്ചെങ്കിലും വിജയിക്കാനായില്ല. അമരീന്ദറിനോടൊപ്പം നിന്നിരുന്ന നേതാക്കള്‍ നേരത്തെ തന്നെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *