റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് വാണിജ്യ പാചകവാതക വിലയിൽ നേരിയ കുറവ്

July 1, 2022 - 10:49 am

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിലയിൽ നേരിയ കുറവ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനെ 188 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 2035 രൂപയായി. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.

രാജ്യത്തെ വിവിധ നഗരങ്ങളിലും ആനുപാതികമായി വിലക്കുറവ് നിലവിൽ വന്നു. ഡൽഹിയിൽ 198 രൂപയുടെ കുറവാണ് ഉണ്ടായത്. മുംബൈയിൽ 187 രൂപയും, കൊൽക്കത്തയിൽ 182 രൂപയും കുറവുണ്ട്. ഗാർഹിക സിലിണ്ടറിന് 2022 മെയ് 19 ന് നിശ്ചയിച്ച വില തന്നെ തുടരും. മെയ് മാസത്തിൽ രണ്ട് തവണ ഗാർഹിക സിലിണ്ടറിന്റെ വില കൂടിയിരുന്നു. മെയ് ഏഴിന് 50 രൂപ കൂടി പിന്നാലെ മെയ് 19 നും വർദ്ധിച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാകട്ടെ ജൂൺ മാസത്തിൽ 135 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് 2022 ജൂലൈ 1 നും വില കുറഞ്ഞത്.

ഡൽഹിയിൽ രണ്ടുമാസത്തിനിടെ 330 രൂപയുടെ കുറവാണ് വാണിജ്യ സിലിണ്ടറിന് ഉണ്ടായത്. മെയ് 19ന് 2354 ആയിരുന്നെങ്കിൽ ജൂലൈ 1 ന് 2021 രൂപയായാണ് വില താഴ്ന്നത്. പാചകവാതകവിലയിൽ ചാഞ്ചാട്ടം ഉണ്ടെങ്കിലും പെട്രോൾ ഡീസൽ വിലയിൽ രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തോളമായി വർദ്ധനയോ കുറവോ വരുത്തിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *