റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അധികാരത്തില്‍ കടിച്ചുതൂങ്ങാനില്ല: ഉദ്ധവ്‌ താക്കറെ രാജിവച്ചു

June 30, 2022 - 8:02 am

മുംബൈ : മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ്‌ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്‌ പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെ രാജിവച്ചു. ഫെയ്‌സ്‌ബുക്ക്‌ ലൈവിലൂടെയാണ്‌ രാജി അറിയിച്ചത്‌. സുപ്രീം കോടതി വിധി അംഗീകരിക്കുന്നു.കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും എന്‍.സിപി മേധാവി ശരത്‌ പവാറും നല്‍കിയ പിന്തുണക്ക്‌ നന്ദിയെന്നും താക്കറെ പറഞ്ഞു. സര്‍ക്കാര്‍ പിന്തുടര്‍ന്നത്‌ ശിവജിയുടെ നയമാണെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. അധികാരത്തില്‍ കടിച്ചുതൂങ്ങാനില്ല .ഒരു ശിവസേനക്കാരന്‍ പോലും എതിരാകുന്നത്‌ സഹിക്കാനാവില്ല. ചെയതതെല്ലാം മറാത്തക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും വേണ്ടി . പദവിയോഴിയുന്നതില്‍ ദുഃഖമില്ലെന്നും താക്കറെ പറഞ്ഞു. താന്‍ അധികാരത്തില്‍ വന്നതില്‍പിന്നെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയശേഷമാണ്‌ ഒഴിുന്നതെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ ശിവസൈനികര്‍ തനിക്കൊപ്പമുണ്ട്‌. എന്തുപ്രശ്‌നമുണ്ടായാലും വിമതര്‍ക്ക്‌ ചര്‍ച്ച നടത്താമായിരുന്നുവെന്നും താക്കറെ ആവര്‍ത്തിച്ചു.

വോട്ടെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട്‌ ശിവസേന സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളുകയായിരുന്നു. ഇതോടെ മഹാവികാസ്‌ ആഘാടി സര്‍ക്കാര്‍ നാളെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ്‌ സുപ്രിം കോടതിയുടെ നിര്‍ണാക വിധി. ശിവസേനക്കുവേണ്ടി അഭിഷേക്‌ മനുസിങ്‌വിയാണ്‌ കോടതിയില്‍ ഹാജരായത്‌. എന്‍സിപിയുടെ രണ്ട്‌ എംഎല്‍എമാര്‍ കോവിഡ്‌ മൂലം ആശുപത്രിയില്‍ ചികിത്സയിലാണ്‌ കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എവിദേശത്താണ്‌ അര്‍ഹരായവര്‍ക്ക്‌ വോട്ടുചെയ്യാന്‍ അവസരം നല്‍കാത്തത്‌ ശരിയല്ലെന്നും അഭിഷേക്‌ സിങ്‌വി വാദിച്ചു.

സിങ്‌വി ചോദിച്ചു. സൂപ്പര്‍ സോണിക്ക്‌ വേഗത്തിലാണ്‌ വിശ്വാസ വോട്ടെടുപ്പിനുളള തീരുമാനം ഗവര്‍ണര്‍ കൈക്കൊണ്ട്‌ . അയോഗ്യതയും വിശ്വാസ വോട്ടെടുപ്പും തമ്മില്‍ എന്തുബന്ധമാണെന്ന്‌ സുപ്രീം കോടതി ചോദിച്ചു.വിശാ്വാസവോട്ടെടുപ്പ്‌ നടത്തുന്നതിന്റെ സമയപരിധിയെക്കുറിച്ച്‌ ഭരണഘടനയില്‍ നിബന്ധനയുണ്ടോഎന്ന്‌ കോടതി ചോദിച്ചപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ആറുമാസത്തെയെങ്കിലും ഇടവേളയില്ലാതെ വിശ്വസ വോട്ടെടുപ്പ്‌ നിടത്താനാവലില്ലെന്ന്‌ സിങ്‌വി മറുപടി പറഞ്ഞു. നാളെ വിശ്വാസ വോട്ടെടുപ്പ്‌ നടനടത്തരുതെന്ന്‌ സിസിങ്‌വി കോടതിയില്‍ വാദിച്ചു.

അതേസമയം യഥാര്‍ത്ഥ സിവസേന തങ്ങളാണെന്നും 30 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്നും അയോഗ്യതാ നോട്ടീസ്‌ ലഭിച്ചത്‌ 16 എംഎല്‍എമാര്‍ക്കാണെന്നും വിമതരുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഏകനാഥ്‌ ഷിന്റേയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഭൂരിപക്ഷം എംഎല്‍എമാരും വിമത നീക്കം നടത്തിയതോടെയാണ്‌ മഹാരാഷ്ട്രയിലെ മഹാവികാസ്‌ അഘാടി സര്‍ക്കാര്‍ താഴെ വീണത്‌. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന്‌ ശേഷമാണ്‌ ശിവസേനയുടെ നേതൃത്വത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന്‌ മഹാവികാസ്‌ അഘാടി സര്‍ക്കാരിന്‌ രൂപം കൊടുത്തത്‌. രണ്ടര വര്‍ഷത്തോളം നീണ്ട ഭരണത്തിനൊടുവിലാണ്‌ സഖ്യ സര്‍ക്കാര്‍ രാജി വച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *