റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പേവിഷബാധയേറ്റ്‌ വിദ്യാര്‍ത്ഥിനി മരിച്ചു

June 30, 2022 - 8:32 pm

പാലക്കാട്‌: പേവിഷബാധയേറ്റ്‌ ചികിത്സയിലായിരുന്ന കോളേജ്‌ വിദ്യാര്‍ത്ഥിനി മരിച്ചു.പാലക്കാട്‌ മങ്കര സ്വദേശിനി ശ്രീലക്ഷ്‌മി ആണ്‌ മരിച്ചത്‌. 19 വയസായിരുന്നു. 2022 മെയ്‌ 30-നായിരുന്ന ശ്രീലക്ഷ്‌മിയെ അയല്‍ വീട്ടിലെ വളര്‍ത്തുനായ കടിച്ചത്‌. തുടര്‍ന്ന്‌ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്‌മിക്ക്‌ റാബിസ്‌ വാക്‌സിന്‍ എടുത്തിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേവിഷബാധക്ക്‌ ആരോഗ്യ വകുപ്പ്‌ നിര്‍ദ്ദേശിച്ച നാലുവാക്‌സിനുകളും ശ്രീലക്ഷ്‌മി സ്വീകരിച്ചിരുന്നുവെന്നാണ്‌ ബന്ധുക്കള്‍ പറയുന്നത്‌. പേവിഷബാധയുടെ യാതൊരു ലക്ഷണങ്ങളും ഇതുവെര ശ്രീലക്ഷ്‌മിക്കുണ്ടായിരുന്നില്ല. രണ്ടുദിവസം മുമ്പാണ്‌ ചില ലക്ഷണങ്ങള്‍ കാണിച്ചത്‌. ഇതേതുടര്‍ന്ന്‌ ശ്രീലക്ഷ്‌മിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ 30/06/22 പുലര്‍ച്ച മൂന്നുമണിയോടെ മരണപ്പെടുകയായിരുന്നു.

ശ്രീലക്ഷ്‌മിയെ നായ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉടമ തടയാന്‍ ശ്രമിക്കുകയും ഇദ്ദേഹത്തിന്‌ കടിയേല്‍ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്‌ ഇതുവരെ യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. അപൂര്‍വമായി ചില ആളുകളില്‍ വാക്‌സിന്‍ സ്വീകരിച്ചാലും പേവിഷബാധയുണ്ടാവാം എന്നാണ്‌ ചില ആരോഗ്യവിദഗ്‌ധര്‍ പറയുന്നത്‌. ഇക്കാര്യത്തില്‍ വിശദമായ പരിശോധനയ്‌ക്കും അന്വേഷണത്തിനും ആരോഗ്യ വകുപ്പ്‌ തുടക്കമിട്ടിട്ടുണ്ട്‌. തൃശൂരില്‍ നിന്നും മങ്കരയില്‍ എത്തിച്ച ശ്രീലക്ഷ്‌മിയുടെ മൃതദേഹം അല്‍പസമയത്തിനകം പാമ്പാടി ഐവര്‍ മഠത്തില്‍ സംസ്‌കരിക്കും. സംസ്ഥാനത്ത്‌ പേവിഷബാധയേറ്റ്‌ ഈ വര്‍ഷം മരിക്കുന്ന പതിമൂന്നാമത്തെ ആളാണ്‌ ശ്രീലക്ഷ്‌മി. ഈ മാസം മാത്രം മൂന്നുമരണങ്ങളാണ്‌ പേവിഷബാധയെ തുടര്‍ന്ന്‌ റിപ്പോര്‍ട്ട് ചെയ്‌തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *