റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കായി വാ​ഗ​മ​ണ്ണി​ലെ ചി​ല്ലു​പാ​ലം അ​ട​ച്ചി​​ട്ട് മൂ​ന്നു മാ​സം : പാ​ലം തു​റ​ക്കാ​ൻ ന​ട​പ​ടിയില്ല

April 1, 2026 - 3:29 pm

കട്ടപ്പന : മൂന്നു കോടി രൂപ ചെലവഴിച്ചു നിർമിച്ച വാ​ഗ​മ​ണ്ണി​ലെ ചി​ല്ലു​പാ​ലം അ​ട​ച്ചി​ട്ടി​ട്ട് മൂ​ന്നു മാ​സംമായി . അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യാ​ണ് പാ​ലം അ​ട​ച്ചത് . ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് പാ​ല​ത്തി​ന്‍റെ സു​ര​ക്ഷാപ​രി​ശോ​ധ​ന​യ്ക്കും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​മാ​യി താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച​ത്. എന്നാൽ, മ​ധ്യ​വേ​ന​ൽ അ​വ​ധി ആ​രം​ഭി​ച്ചി​​ട്ടും പാ​ലം തു​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാണ്. കുട്ടികളുമായി കുടുംബങ്ങൾ ഏറ്റവും കൂടുതൽ ഏത്തുന്ന സീസൺ കൂടിയാണിത്.

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പാ​ലം തു​റ​ക്കു​മെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക അ​റി​യി​പ്പ്.

ജ​ർ​മ​നി​യി​ൽനി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത പ്ര​ത്യേ​ക ഗ്ലാ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വി​ൽ പാ​ലം നി​ർ​മി​ച്ച​ത്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പാ​ലം തു​റ​ക്കു​മെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക അ​റി​യി​പ്പ്. എ​ന്നാ​ൽ, പ​ണി​ക​ൾ അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യാ​ണ്.ഏ​ഷ്യ​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ കാ​ന്‍റി​ലി​വ​ർ ഗ്ലാ​സ് ബ്രി​ഡ്‌​ജു​ക​ളി​ൽ ഒ​ന്നാ​ണ് വാ​ഗ​മ​ണ്ണി​ലേ​ത്. ദൂ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നു​പോ​ലും വാ​ഗ​മ​ൺ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ ഈ ​ചി​ല്ലു​പാ​ലം കാ​ണാ​ൻ ആ​ളു​ക​ളെ​ത്തു​ന്നു​ണ്ട്.

അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ൽ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​മ്പോ​ഴും ഗ്ലാ​സ് ബ്രി​ഡ്‌​ജ് അ​ട​ഞ്ഞു കി​ട​ക്കു​ന്നു.

ഇ​ടു​ക്കി ഡി​ടി​പി​സി​യും പെ​രു​മ്പാ​വൂ​രി​ലെ ഭാ​ര​ത് മാ​താ വെ​ഞ്ചേ​ഴ്സ്‌​ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ കി​ക്കി സ്റ്റാ​ർ​സും ചേ​ർ​ന്നാ​ണ് കോ​ലാ​ഹ​ല​മേ​ട്ടി​ൽ ഈ ​വി​സ്മ​യ​മൊ​രു​ക്കി​യ​ത്. അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ൽ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​മ്പോ​ഴും ഗ്ലാ​സ് ബ്രി​ഡ്‌​ജ് അ​ട​ഞ്ഞു കി​ട​ക്കു​ന്ന​തു ടൂ​റി​സം വ​രു​മാ​ന​ത്തെ​യും ബാ​ധി​ക്കു​ന്നു​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *