റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിഹാറില്‍ മോഷ്ടാക്കള്‍ ജ്വല്ലറി ഉടമയെ വെടിവച്ചുകൊന്നു

June 27, 2022 - 11:37 am

ന്യൂഡല്‍ഹി: ബിഹാറില്‍ ജ്വല്ലറി കൊള്ളയടിക്കാനെത്തിയ മോഷ്ടാക്കള്‍ ഉടമയെ വെടിവച്ചു കൊന്നു. മാരകായുധങ്ങളുമായി കവര്‍ച്ച നടത്തിയ സംഘത്തിന്റെ തേര്‍വാഴ്ച സി.സി.ടിവി ദൃശ്യങ്ങളില്‍. ബിഹാറിലെ ഹാജിപൂരില്‍ രാത്രിയാണ് സംഭവം.ഹാജിപുരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന നീലം ജ്വല്ലറിയിലേക്ക് അഞ്ചു മോഷ്ടാക്കള്‍ പ്രവേശിക്കുന്നതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. അത്രയൊന്നും വലിപ്പമില്ലാത്ത സ്ഥാപനത്തിലേക്ക് ഓരോരുത്തരായാണു മോഷ്ടാക്കള്‍ പ്രവേശിക്കുന്നത്.ബാഗടക്കം പുറത്തുതൂക്കിയായിരുന്നു വരവ്. ഈസമയം കുട്ടികളടക്കം ഏതാനും പേര്‍ ജുവലറിയിലുണ്ടെന്നു സി.സി.ടിവിയില്‍ കാണാം. അകത്തു കടന്നയുടന്‍ അക്രമികള്‍ തോക്കു ചൂണ്ടി ഇടപാടുകാരെയും ജ്വല്ലറി ജീവനക്കാരെയും ഭീഷണിപ്പെടുത്തുന്നുണ്ട്.ഇടപാടുകാരിലൊരാളെ മോഷ്ടാക്കള്‍ മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ ആഭരണങ്ങളടക്കം ബാഗിനുള്ളിലാക്കാനുള്ള ശ്രമം കടയുടമ സുനില്‍ പ്രിയദര്‍ശി ചെറുത്തു. ഇയാളെ പൊതിരെത്തല്ലി അവശനാക്കിയശേഷം അക്രമികള്‍ വെടി-വച്ച് കൊല്ലുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.സംഭവത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ട് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *