.
ന്യൂഡൽഹി: ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി മിഡിൽ ഈസ്റ്റിൽ നിന്ന് ഇന്ധനം എത്തിക്കാൻ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ അയക്കാൻ സുപ്രധാന നീക്കവുമായി ഇന്ത്യ. ഫെബ്രുവരി അവസാനമാണ് യുദ്ധം ആരംഭിച്ചത് ദൗത്യത്തിനായുള്ള പദ്ധതികൾ പൂർത്തിയായതായും സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചാലുടൻ കപ്പലുകൾ യാത്ര തിരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എന്നാൽ സുരക്ഷാ കാരണങ്ങളാൽ കപ്പലുകൾ പുറപ്പെടുന്ന തീയതിയോ കൊണ്ടുവരുന്ന ഇന്ധനത്തിന്റെ അളവോ പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അനുമതിയും യാത്രയ്ക്ക് ആവശ്യമാണ്.
ഇറാൻ-യുഎസ്, ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു.
ആഗോള എണ്ണക്കടത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇറാൻ-യുഎസ്, ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരായ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കടുത്ത ഇന്ധന പ്രതിസന്ധിക്കും വിലക്കയറ്റത്തിനും കാരണമായി. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ പുതിയ നീക്കം