റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയ്ക്ക് കോവിഡ് -19 വൈറസ് ബാധ. ശനിയാഴ്ച നടന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലാണ് (റാറ്റ്) രോഹിത് കോവിഡ് പോസിറ്റീവാണെന്ന് കണ്ടത്.താരത്തെ ഏകാന്ത വാസത്തിലാക്കിയെന്ന് ബി.സി.സി.ഐ. വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരേ ജൂലൈ ഒന്നിനു തുടങ്ങുന്ന അഞ്ചാം ടെസ്റ്റില്‍ രോഹിത്തിന് കളിക്കാനാകില്ല. പേസര്‍ ജസ്പ്രീത് ബുംറയോ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തോ ടീം നായകനാകുമെന്നാണ് സൂചന.ലെസ്റ്റര്‍ഷയറിനെതിരായ ചതുര്‍ദിന സന്നാഹ മത്സരത്തില്‍ രോഹിത് കളിച്ചിരുന്നു. ഒന്നാം ദിവസം ബാറ്റ് ചെയ്തെങ്കിലും തുടര്‍ന്നു കളിച്ചില്ല. കോവിഡ് മുക്തനായ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍ കഴിഞ്ഞ ദിവസമാണു ടീമിനൊപ്പം ചേര്‍ന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാല് മത്സരങ്ങളിലും ഇന്ത്യയെ നയിച്ചത് വിരാട് കോഹ്ലിയായിരുന്നു. അഞ്ച് മത്സര പരമ്പരയിലെ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയെ 2-1 ന് മുന്നിലെത്തിക്കാനും കോഹ്ലിക്കായിരുന്നു.നായകസ്ഥാനം ഒഴിഞ്ഞ കോഹ്ലി ശേഷിക്കുന്ന ഒരു ടെസ്റ്റില്‍ വീണ്ടും നായകനാവാനുള്ള സാധ്യത വളരെ കുറവാണ്. ബി.സി.സി.ഐയുമായുള്ള അഭിപ്രായ ഭിന്നതയാണ് കാരണം. കോഹ്ലിയോടു ടീമിനെ നയിക്കാന്‍ ആവശ്യപ്പെട്ടാലും സമ്മതിക്കാന്‍ സാധ്യത കുറവാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *